പന്തളം: ഹരിജന്‍ കുടുംബത്തെ ഡിവൈഎഫ്ഐ ക്രമിനിലുകള്‍ മാരകായുധങ്ങളുമായി അക്രമിച്ചു. കുരമ്പാല മുക്കോടിയില്‍ അഖില്‍ ഭവനത്തില്‍ പൊടിയനും കുടുംബാഗങ്ങള്‍ക്കുമാണ് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. അക്രമത്തില്‍ പൊടിയന്(51) മക്കളായ
(17), അഖില്‍(22), ഭാര്യസരസ്വതി(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ അഖിലിനേയും അരുണിനേയും പോലീസ് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
കഴിഞ്ഞ ദിവസത്തെ മഴയില്‍ പൊടിയന്റെ വീടിന് സമീപമുള്ള കലിങ്ക് ഭാഗീകമായി തകര്‍ന്നിരുന്നു. വീടീന് ഭീഷണിയായി നില്ക്കുന്ന തകര്‍ന്ന കലുങ്കിന്റെ കല്ലുകള്‍ മാറ്റാനെത്തിയ ഡിവൈഎഫ്ഐക്കാരെ വീട്ടുകാര്‍ എതിര്‍ത്തപ്പോഴാണ് അക്രമം നടത്തിയത്.
തകര്‍ന്ന കലുങ്കിന്റെ കല്ലുകള്‍ പെറുക്കിമാറ്റിയാല്‍ നാലുസെന്റില്‍ നില്ക്കുന്ന പൊടിയന്റെ വീടും സ്ഥലവും അപകടത്തിലാകും എന്ന സ്ഥിതിയിലാണ്. ഇതിനാല്‍ പൊടിയന് ഇവഇവിടെ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: