ന്യൂദല്‍ഹി: എല്ലാ ഭാരതീയര്‍ക്കും രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയും ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയും ദീപാവലി ആശംസകള്‍ നേര്‍ന്നു.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദീപാവലിയാകട്ടെയെന്ന് രാഷ്‌ട്രപതിയും എല്ലാവരുടെ ജീവതത്തിലും പ്രകാശം കൊണ്ടുവരുന്ന ദീപാവലിയാകട്ടെയെന്ന് ഉപരാഷ്‌ട്രപതിയും ആശംസിച്ചു.
















