തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ഒരു വ്രതാനുഷ്ഠാനം എന്നതിലുപരി ഇതോരു ആഘോഷമാണ് കേരളത്തില്‍. ശ്രീകൃഷ്ണന്‍ നരകാസുരനെ കൊന്നതിന്റെ സ്മരണയ്‌ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.
മറ്റു വ്രതങ്ങള്‍ക്ക് എണ്ണതേച്ചുകുളി നിഷിദ്ധമാണ്. എന്നാല്‍ ദീപാവലി ദിനത്തില്‍ അതികാലത്ത് എണ്ണതേച്ചുകുളി പ്രധാനമാണ്. ഈ ദിവസം പടക്കങ്ങള്‍ പൊട്ടിക്കുക, മധുരപലഹാരങ്ങള്‍ കഴിക്കുക, വിതരണം ചെയ്യുക പുതുവസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവ പതിവാണ്. ദീപാവലി സ്‌നാനം ഐശ്വര്യപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
















