Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രസീലിയന്‍ ചക്രവ്യൂഹത്തില്‍ തേരോട്ടം നടത്തി മലപ്പുറത്തിന്റെ കുട്ടിപ്പട്ടാളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 10:54 pm IST
inSports

മലപ്പുറം: മലപ്പുറത്തെ ബ്രസീലിയന്‍ ആരാധകര്‍ പോലും ഒരു നിമിഷം നെഞ്ചില്‍ കൈവെച്ചു പറഞ്ഞു. ഈ തോല്‍വി സഹിക്കാനാവില്ല. അവരും പ്രാര്‍ത്ഥിച്ചത് കേരളത്തിനുവേണ്ടി കളിച്ച മലപ്പുറത്തെ കുട്ടിപ്പട്ടാളത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു.

പൊരുതി തോല്‍ക്കാനായിരുന്നു മലപ്പുറത്തിന്റെ വിധി. ഇന്നലെ വൈകിട്ട് ദല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സുബ്രതോ മുഖര്‍ജി കപ്പ് അന്താരാഷ്‌ട്ര സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 വിഭാഗം ഫൈനലില്‍ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബ്രസീലിലെ ഫഌമിനന്‍സ് യൂത്ത് അക്കാദമിയുമായി ഏറ്റുമുട്ടിയത് ചരിത്രത്തില്‍ രേഖപ്പെടുത്തും.

മലപ്പുറം എംഎസ്പി സ്‌കൂളിലും തൊട്ടടുത്ത കമ്മ്യൂണിറ്റി ഹാളിലും മത്സരം തത്സമയം കാണാന്‍ ബിഗ് സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു. തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരമാണ് എംഎസ്പി ടീം കാഴ്ചവെച്ചത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ആദ്യ ഗോള്‍ ബ്രസീലിയന്‍ ടീമിന്റെ വലചലിപ്പിച്ചപ്പോള്‍ ആവേശം അലയടിച്ചു. രണ്ടാം പകുതിയില്‍ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ ബാന്റും കൊട്ടും പാട്ടുമൊക്കെയായി കാണികളുടെ ആവേശം കൊടിമുടിയോളമുയര്‍ന്നു.

ബ്രസിലീയന്‍ ടീം അപ്രതീക്ഷിതമായി ഒരു ഗോള്‍ മടക്കിയെങ്കിലും ജയിക്കുമെന്ന വിശ്വാസത്തിലായിരുന്നു കാണികള്‍. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനനിമിഷം മഞ്ഞപ്പടയുടെ കുട്ടിപ്പട്ടാളം തൊടുത്തു വിട്ട പന്ത് ഗോള്‍ വലചലിപ്പിച്ചതോടെ കാണികളുടെ ആവേശം നിന്നു. എന്നാല്‍ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ കാണികള്‍ക്കും പ്രതീക്ഷയായി. എക്‌സ്ട്രാ ടൈം തുല്യനിലയില്‍ പിരിഞ്ഞതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരുടീമുകളും തുല്യമായതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി. സഡന്‍ ഡെത്തില്‍ ഭാഗ്യം ബ്രസീലിയന്‍ ടീമിനെ തുണച്ചു.

ഭാഗ്യം വിധി നിര്‍ണ്ണയിച്ചപ്പോള്‍ കളി കണ്ടിരുന്ന മലപ്പുറത്തെ നൂറുകണക്കിന് ഫുട്‌ബോള്‍ ആരാധകരും നെഞ്ചില്‍ കൈവെച്ച് പറഞ്ഞു, നമ്മുടെ കുട്ടികള്‍ പൊരുതിതോറ്റു. മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് മുന്‍ ഫുട്‌ബോള്‍ താരവും എംഎസ്പി അസിസ്റ്റന്റ് കമാന്റന്റുമായ കുരികേശ് മാത്യു പറഞ്ഞു.

എംഎസ്പി കമാണ്ടന്റ് രാഹുല്‍ ആര്‍. നായര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി ഹാളില്‍ മത്സരം കാണാന്‍ എത്തിയിരുന്നു. സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കമുള്ളവര്‍ സ്‌കൂളില്‍ കളികാണാന്‍ എത്തി. കപ്പ് നേടാനായില്ലെങ്കിലും മലപ്പുറത്തിന്റെ അഭിമാനമുയര്‍ത്തിയ ടീമിന് രാജകീയ സ്വീകരണമൊരുക്കാനാണ് നാടൊരുങ്ങുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.