Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് സിപിഎം അക്രമം: ബിഎംഎസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 10:34 pm IST
in Kottayam

കുമരകം: കുമരകത്ത് വീണ്ടും സിപിഎം അക്രമം. റിസോര്‍ട്ടിലെ തൊഴില്‍തര്‍ക്കം മുന്‍നിര്‍ത്തിയായിരുന്നു അക്രമം. കുമരകത്ത് ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ വകയായുള്ള റിസോര്‍ട്ടില്‍ സിപിഎം അക്രമികള്‍ ബിഎംഎസ് തൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ബിഎംഎസ് പ്രവര്‍ത്തകന്‍ ക്രിസ്റ്റഫര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമരകത്തെ അമ്പത്താറോളം വരുന്ന വന്‍കിട റിസോര്‍ട്ടു നിര്‍മ്മാണം തുടക്കം മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകളില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളെ ഇവടെ പണിയെടുക്കാന്‍ സിഐടിയു നേതൃത്വം അനുവദിച്ചിരുന്നില്ല.

പള്ളിച്ചിറ ഭാഗത്ത് പണിനടക്കുന്ന റിസോര്‍ട്ടില്‍ നാട്ടുകാരായ കുറെ സ്ത്രീപുരുഷന്മാര്‍ക്കുകൂടി തൊഴില്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി, ബിഎംഎസ് പ്രവര്‍ത്തകര്‍ സൈറ്റിലെ സൂപ്പര്‍വൈസറുമായി സംസാരിക്കുന്നതിനിടിയില്‍ പി.ടി. അനീഷെന്ന സിപിഎം പ്രവര്‍ത്തകന്‍ തൊഴിലെടുക്കാനെത്തിയ ക്രിസ്റ്റഫര്‍ എന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് സൈറ്റിലെ സൂപ്പര്‍വൈസര്‍ പണി നിര്‍ത്താന്‍ സിഐടിയു തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അതു വകവയ്‌ക്കാതെ അവര്‍ പണി തുടര്‍ന്നു. ഇതോടെ നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ വിവരമറിഞ്ഞെത്തിയത് സംഘര്‍ഷാവസ്ഥയിലെത്തിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സിപിഎമ്മിന്റെ നയങ്ങളോട് പൊതുവെ റിസോര്‍ട്ടുകളില്‍ പണിയെടുത്തുവന്ന തൊഴിലാളികള്‍ക്ക് എതിരഭിപ്രായമാണ്. പാര്‍ട്ടി പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ വിസമ്മതിക്കുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ പണി നല്‍കാറില്ല. ഇതിനെതിരെ നേതൃത്വത്തോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന സിഐടിയു തൊഴിലാളികള്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ റിസോര്‍ട്ടില്‍ സിഐടിയുവും സിപിഎം ഗുണ്ടകളും നടത്തിയ അക്രമത്തിനു പിന്നില്‍ അണികളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്.

പാര്‍ട്ടി നിര്‍ദ്ദശങ്ങള്‍ തള്ളി അണികള്‍, ആശങ്കയോടെ നേതൃത്വം

കുമരകം: സിപിഎമ്മില്‍ നിന്നും സംഘ വിവിധക്ഷേത്ര സംഘടനകളിലേക്കുള്ള അണികളുടെ ഒഴുക്ക് തടയാനാകാതെ കുമരകത്ത് സിപിഎം നേതൃത്വം കുഴയുന്നു. റിസോര്‍ട്ടുകാരെയും തൊഴില്‍ദാതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി- ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു.

തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ബിഎംഎസ് പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ സംഘര്‍ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പോലീസ് സ്റ്റേഷനില്‍ വിളിച്ച സമാധാന ചര്‍ച്ചകള്‍ സിപിഎം നേതാക്കള്‍ ബഹിഷ്‌കരിച്ചതും അണികളില്‍ പ്രതിഷേധത്തിന് കാരണമായി. സിപിഎമ്മും സിഐടിയുവും ആഹ്വാനം ചെയ്ത ഓട്ടോറിക്ഷ പണിമുടക്ക് ഓട്ടോ തൊഴിലാളികള്‍ തള്ളിക്കളഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചു.

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഏതാനും ചിലര്‍ നടത്തുന്ന നിയമ – പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎമ്മിലെ സാധാരണ പ്രവര്‍ത്തകര്‍. ഇന്നലെ തൊഴില്‍ സ്ഥാപനങ്ങളില്‍ നടത്താനിരുന്ന ഉപരോധവും പ്രകടനവും ഓട്ടോറിക്ഷ പണിമുടക്കും പരാജയപ്പെട്ടത് അണികളുടെ പ്രതിഷേധത്തിന്റെ സൂചനയായി ചൂണ്ടിക്കാണിക്കുന്നു.

സിഐടിയു ആഹ്വാനം ചെയ്ത

ഓട്ടോപണിമുടക്ക് പാളി

കുമരകം: സിപിഎം ആഹ്വാനംചെയ്ത ഓട്ടോറിക്ഷാ പണിമുടക്ക് പൊളിഞ്ഞു. സിഐടിയു ഓട്ടോതൊഴിലാളികല്‍ക്ക് തൊഴില്‍ തര്‍ക്കത്തിടയില്‍ പരിക്കേറ്റെന്നു പ്രചരിപ്പിച്ചാണ് സിഐടിയുവും സിപിഎമ്മും ഓട്ടോറിക്ഷ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ഇത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. സിഐടിയു യൂണിയനിലുള്ള കവണാറ്റിന്‍കരയിലെ മോട്ടോര്‍ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിഞ്ഞദിവസം ബിഎംഎസ് യൂണിയനില്‍ ചേര്‍ന്നിരുന്നു. കുമരകത്തെ ബാക്കി വരുന്ന ഓട്ടോതൊഴിലാളികളും ബിഎംഎസ്സിലേക്ക് ചേക്കേറുമെന്ന തോന്നല്‍ സിപിഎം നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.