അര്‍ജ്ജുനന്റെയും മറ്റും ചരിത്രപരമായ വാസ്തവികതയെ സംബന്ധിച്ചുള്ള നാലാം പ്രശ്‌നത്തിനു വേണ്ടുവോളം ന്യായമുണ്ട്. അതിതാണ് ശതപഥബ്രാഹ്മണം ഒരതിപ്രാചീനകൃതിയാണ്. അതിലൊരു ഭാഗത്ത് അശ്വമേധയാഗം നടത്തിയ എല്ലാവരുടെയും പേരുകള്‍ പറയുന്നുണ്ട്. അവിടെങ്ങും അര്‍ജ്ജുനാദികളുടെ പേരുകള്‍ പറയുന്നില്ല. അവരപ്പറ്റി ഒരു സൂചനയുമില്ല.
അതേസമയം പരീക്ഷിത്തിന്റെ പുത്രനും അര്‍ജ്ജുനന്റെ പൗത്രനുമായ ജനമേജയനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്. എങ്കിലും മഹാഭാരതത്തിലും മറ്റു ചില ഗ്രന്ഥങ്ങളിലും യുധിഷ്ഠിരനും അര്‍ജ്ജുനനും മറ്റും ചേര്‍ന്ന് അശ്വമേധയാഗം നടത്തിയതായി പറയുന്നുണ്ട്.
















