ചണ്ഡിഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
റോഹ്തക് ജില്ലയിലെ ഗാര്‍ഹി സാംപ്‌ല കിലോയ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഹൂഡ വിജയിച്ചെങ്കിലും പാര്‍ട്ടി കനത്ത തോല്‍വിയെയാണ് നേരിട്ടത്. പത്തുവര്‍ഷം ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപി ഹരിയാനയില്‍ ചരിത്രജയം നേടിയത്.
















