Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോചിതയായി; ജയ ചെന്നൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 10:47 pm IST
inIndia

ബംഗളൂരു: 21 ദിവസത്തെ ജയില്‍വാസത്തിനുശേഷം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മോചിതയായി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്ന ജയലളിത ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് പുറത്തിറങ്ങിയത്. ഏഴു മണിയോടെ ചെന്നൈയിലെ സ്വന്തം വസതിയിലുമെത്തി.

ആയിരക്കണക്കിന് അനുയായികളാണ് മുന്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ കോടതിക്കു പുറത്തുകാത്തുനിന്നത്. അതിരാവിലെ തന്നെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ജയില്‍ പരിസരത്തെത്തി. അമ്മ, അമ്മ എന്ന മുദ്രാവാക്യത്തോടെയാണ് ജയിലിനു പുറത്തെത്തിയ ജയലളിതയെ പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്ന് ബംഗളൂരുവിലെ എച്എഎല്‍ വിമാനത്താവളത്തിലേക്ക്. അവിടെ നിന്നും ചെന്നൈയിലേക്ക്. കാറിന്റെ മുന്‍ സീറ്റിലിരുന്ന ജയലളിത പ്രവര്‍ത്തകരുടെ പിന്തുണയ്‌ക്ക് പുഞ്ചിരികൊണ്ടാണ് നന്ദി അറിയിച്ചത്. റോഡിനിരുവശത്തും നിന്നിരുന്ന പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്യാനും ജയ മറന്നില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടങ്ങുന്ന വലിയ സംഘം ജയയെ സ്വീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയിരുന്നു.

കനത്ത സുരക്ഷയാണ് ഇന്നലെ ജയില്‍ പരിസരത്ത് ഒരുക്കിയിരുന്നത്. ജയിലില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ വരെയുള്ള വഴികള്‍ ബ്ലോക്ക് ചെയ്തു. വിമാനത്താവളം വരെ ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ജയക്ക് നല്‍കിയത്. ജയില്‍ പരിസരത്തു മാത്രം നൂറു കണക്കിന് പോലീസിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലും സുരക്ഷ മുന്‍നിര്‍ത്തി പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായിരുന്ന 68 കാരിയായ ജയലളിത സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ഇന്നലെ മോചിതയായത്. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഉപാധികളോടെ ജയക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഇന്നലെ വിചാരണ കോടതിയില്‍ ജയലളിതയുടെ അഭിഭാഷകര്‍ ഹാജരാക്കി. ഒപ്പം രണ്ട് കോടി രൂപയുടെ ബോണ്ടും കെട്ടിവെച്ചു. തുടര്‍ന്ന് ജയയെ മോചിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിടുകയായിരുന്നു. ജയലളിതയുടെ തോഴി ശശികല, ബന്ധു ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരും ഇതേ ഉപാധികളോടെയാണ് മോചിതരായത്.

66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയെ സപ്തംബര്‍ 27 നാണ് നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.