മുന്‍കാലങ്ങളില്‍ ആദ്ധ്യാത്മികസംസ്‌കാരത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്ന് ആ സ്ഥാനം ഭൗതികസംസ്‌കാരം കൈയടക്കിയിരിക്കുകയാണ്. ഇനി ഒരു തിരിച്ചുപോക്കു സാദ്ധ്യമല്ലാത്തവണ്ണം ഇവിടെ ഭോഗസംസ്‌കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വ്വസംസ്‌കാരത്തിന്റെ ഇരട്ടി ശക്തി അതുനേടിക്കഴിഞ്ഞു. ഭൗതിക സംസ്‌കാരത്തെ പിഴുതെറിഞ്ഞിട്ടു പഴയ ജീവിതരീതി കൊണ്ടുവരാം എന്ന് ഇനി ചിന്തിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ല. ആ ശ്രമം നിരാശയ്‌ക്കേ കാരണമാകൂ. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശരിയായ സംസ്‌കാരം നശിക്കാതെ എങ്ങനെ മുന്നോട്ടുപോകുവാന്‍ കഴിയും എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്.
















