Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ക്ഷേത്രങ്ങള്‍ – ഒരു ആമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 04:37 pm IST
inTravel

‘ലോകാനുഗ്രഹഹേത്വര്‍ത്ഥം’ സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ആത്യന്തികമായി ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമാണ്. അങ്ങനെയുള്ള ഈശ്വരനെ മനസ്സില്‍ സങ്കല്‍പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാര്‍ക്ക് ക്ലേശകരമാണ്. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്‍പിക്കുക നമുക്ക് സുസാദ്ധ്യമല്ലല്ലോ. അങ്ങനെയാണ് ഈശ്വരന് വിവിധ രൂപഭാവങ്ങള്‍ ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചത്. സഗുണ, സാകാരരൂപത്തില്‍ അനേകം ദേവതാസങ്കല്‍പങ്ങളുണ്ടായതും ആ ദേവതകളെ കുടിയിരുത്തിയിട്ടുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായതും ഈ പശ്ചാത്തലത്തിലാണ്. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി എന്നീ അഞ്ചു രൂപങ്ങളില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്നാണ് ഭാരതീയസിദ്ധാന്തം.

അതില്‍ അര്‍ച്ച ഒഴിച്ചുള്ള ഈശ്വരഭാവങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. നിഷ്‌ക്കാമമായി അനുഷ്ഠിക്കേണ്ട കര്‍മ്മയോഗവും യമനിയമാദികള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള ജ്ഞാനയോഗവും മോക്ഷപ്രദങ്ങളെങ്കിലും അതീവസങ്കീര്‍ണ്ണവും അതുകൊണ്ടുതന്നെ സാമാന്യജനതക്ക് അവ ദുഃസാദ്ധ്യങ്ങളുമാണ്. അതിനുപകരമാണ് അര്‍ച്ചാരൂപത്തില്‍, അതായത് വിഗ്രഹരൂപത്തില്‍, ഈശ്വരനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതും സാധാരണക്കാര്‍ക്കും സുഗമമായി ആരാധന നടത്തി ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ കഴിയുന്ന ഒരു പ്രായോഗിക ആരാധനാ പദ്ധതി പ്രചരിച്ചതും. വിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ് എന്നിങ്ങനെ വിഭിന്ന രൂപങ്ങളോടുകൂടിയ പരംപുരുഷന്റെ പൂജയെ പറയുന്നു എന്നാണ് തന്ത്രസമുച്ചയത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. സര്‍വ്വവ്യാപിയായ വായുവിനെ വിശറികൊണ്ട് വീശുമ്പോള്‍ എന്നപോലെയും അരണിയില്‍ അന്തര്‍ലീനമായ അഗ്നിയെ കടയുമ്പോള്‍ എന്നപോലെയും ഈശ്വരചൈതന്യത്തെ ആവാഹിച്ച് ഭക്താനുഗ്രഹാര്‍ത്ഥം വിഗ്രഹങ്ങളില്‍ സാന്നിദ്ധ്യപ്പെടുത്തുകയാണ്. എല്ലാറ്റിന്റെയും മൂലചൈതന്യം ഒന്നുതന്നെ എന്ന് മനസ്സിലാക്കാം.

നിര്‍ഗുണനും നിരാകരനുമായ ഈശ്വരനെ ആരാധിക്കുവാനാണ് സഗുണമായ മൂര്‍ത്തികല്പനകള്‍ എന്നുപറയുമ്പോള്‍ ചിലര്‍ ചോദിക്കാറുണ്ട്, ഇത്തരത്തില്‍ അസംഖ്യം മൂര്‍ത്തികല്പനകള്‍ എന്തിന് എന്ന്. ഇതിന് മൃഡാനന്ദസ്വാമികള്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. ഈശ്വരന് മൂര്‍ത്തികല്പന ആവശ്യമാണെങ്കില്‍ത്തന്നെ എന്തിനാണ് വളരെ മൂര്‍ത്തികളെ കല്പിക്കുന്നത്. മനസ്സില്‍ ഏകദൈവവിശ്വാസം ഉറപ്പിക്കുന്നതിനുപകരം ക്ഷേത്രങ്ങളില്‍ പലവിധത്തിലുള്ള ദേവന്‍മാരെയും ദേവിമാരെയും പ്രതിഷ്ഠിച്ച് ജനങ്ങളുടെ മനസ്സില്‍ പരിഭ്രാന്തിയുണ്ടാക്കുന്നത് ശരിയാണോ? എന്നാണ് പിന്നെയൊരാക്ഷേപം. വിഭിന്ന മനോഗതിയോടും മനോഭാവത്തോടുംകൂടിയ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വികാര വിചാരങ്ങള്‍ക്കനുസരിച്ചുള്ള ആരാധനാസൗകര്യത്തിനുവേണ്ടിയാണ് വിവിധ തരത്തിലുള്ള മൂര്‍ത്തിഭേദങ്ങളെ കല്പിച്ചിട്ടുള്ളത്. ഏകത്വത്തില്‍ തന്നെയുള്ള നാനാത്വപ്രതീതിയാണ് അതിനിടയിലുള്ള തത്വമെന്ന് ചിന്താശീലന്മാര്‍ക്കെല്ലാം അറിയാവുന്നതാണ്. ശ്രദ്ധയോടുകൂടി ഏതു ദേവതയെ ഭജിച്ചാലും അവരെല്ലാം ഒരേ സര്‍വ്വേശ്വരനെത്തന്നെയാണ് ഭജിക്കുന്നതെന്ന് ഭഗവാന്‍ തന്നെ ഈ ആശയം ഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. സാധകന്മാര്‍ക്ക് അധ്യാത്മജീവിത്തിലുള്ള പുരോഗതിയെ ത്വരിതപ്പെടുത്തുവാന്‍ വേണ്ടിയാണ് അവരുടെ മനസ്സിനിഷ്ടപ്പെട്ട ഒരു ദേവതയെ ഭജിച്ചുകൊണ്ട് മുന്നേറുവാന്‍ ഉപദേശിക്കുന്നത്. അതുകൊണ്ട് ശരിയായ മനോഭാവത്തോടുകൂടി ദേവതോപാസനയെ സ്വീകരിക്കുന്നപക്ഷം ബഹുദേവതാകല്പന ജീവിത പുരോഗതിയില്‍ പ്രതിബന്ധമാവുകയില്ലെന്നു മാത്രമല്ല വളരെയധികം സഹായകമായിത്തീരുന്നതുമാണ്. ഉപാസനയ്‌ക്ക് പറ്റിയ സ്ഥലമാണ് ക്ഷേത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.