ധര്‍മശാല: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു .
ഇന്ത്യയുടെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറും . അമിത് മിശ്രയ്‌ക്കു പകരമാണ് പട്ടേല്‍ ടീമിലെത്തിയത്. വെസ്റ്റിന്‍ഡീസ് ടീമില്‍ രവി രാം പോളിനു പകരമായി ജേസന്‍ ഹോള്‍ഡര്‍ ടീമിലെത്തി.
അതേ സമയം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മികച്ച നിലയിലാണ്. 8 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ 53 റണ്‍സ് എടുത്തിട്ടുണ്ട്. 33 റണ്‍സുമായി ശിഖര്‍ ധവാനും 17 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍.
വിശാഖപട്ടണം ഏകദിനം ഉപേക്ഷിച്ചതോടെ പരമ്പരയില്‍ നാല് മത്സരങ്ങളാണുള്ളത്. ഇരു ടീമുകളും ഒരോ കളി വീതം ജയിച്ചു. അതിനാല്‍ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നഷ്ടപ്പെടില്ലെന്നു ഉറപ്പിക്കാനായിരിക്കും ഇരു ടീമുകളും ശ്രമിക്കുക.
















