ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. എന്‍എസ്ജിയും എന്‍ഐഎയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.
ബര്‍ദ്വാനിലെ സ്‌ഫോടനം നടന്ന തൃണമൂല്‍ ഓഫീസിനു സമീപമുള്ള വീട്ടില്‍ നിന്നും നാല്‍പ്പതോളം ഗ്രനേഡുകളാണ് കണ്ടെടുത്തത്.
രെജാവുള്‍ കരിം എന്നയാളുടെ വീട്ടിലാണ് ഗ്രനേഡുകള്‍ ഒളിപ്പിച്ചിരുന്നത് . ഒക്‌റ്റോബര്‍ രണ്ടിലെ സ്‌ഫോടനത്തിനു ശേഷം കരിം ഒളിവിലാണ്.
രാജ്യത്ത് വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് ബര്‍ദ്വാനില്‍ ബോംബ് പൊട്ടി രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ജമാ അത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന അല്‍ ഖൊയ്ദ അനുകൂല സംഘടനയാണ് ഇതിനു പിന്നിലെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
















