ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം ഒന്നരമണിക്കൂറോളം നീണ്ടു.
രാജ്യസുരക്ഷയും മറ്റ് തന്ത്ര പ്രധാന കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വീണ്ടും പാക്പ്രകോപനം.
ഒക്ടോബര്‍ ഒന്നു മുതല്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന ആക്രമണങ്ങളില്‍ ഇതു വരെ എട്ടു പേര്‍ മരിക്കുകയും നൂറോലം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഐക്യരാഷ്‌ട്രസഭയെ സമീപിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്‌ട്രസഭ തള്ളുകയായിരുന്നു.
















