ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവായി പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചു.
അമേരിക്കയിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ര്‍നാഷണല്‍ എക്കണോമിക്‌സില്‍ പ്രവര്‍ത്തിച്ചുവന്ന അരവിന്ദിന്റെ പേര് കഴിഞ്ഞ മാസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നിയമനം അംഗീകരിക്കുകയായിരുന്നു.
















