കൊച്ചി: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ഈ വര്‍ഷത്തെ അഖിലേന്ത്യാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് നാളെ എറണാകുളത്ത് നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായാണ് മത്സരം. പുരുഷന്മാര്‍ക്ക് 12 കി.മീറ്ററും വനിതകള്‍ക്ക് ആറ് കി.മീറ്ററുമാണ് മത്സരം.
ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ഇന്ന് രാവിലെ 11ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് പ്രകാശനം ചെയ്യും.
നാളെ രാവിലെ 6.30-ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിന് മുന്നില്‍നിന്നും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം പുരുഷ ക്രോസ് കണ്‍ട്രി ഫഌഗ് ഓഫ് ചെയ്യും. 7.30ന് കേന്ദ്ര വ്യവസായ സേനയുടെ കമാണ്ടന്റ് അനില്‍ ബാലി വനിതാ മത്സരം ഫഌഗ് ഓഫ് ചെയ്യും. ചിന്മയ വിദ്യാപീഠമാണ് പരിപാടിയുടെ സംഘാടകര്‍. 154 സര്‍വ്വകലാശാലകളുടെ ടീമുകള്‍ മാറ്റുരക്കുന്ന ചാംപൃന്‍ഷിപ്പില്‍ 1500 ലധികം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് എംജി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീനാ ഷുക്കൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















