മാല്‍ഡ: പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. പോലീസ് റെയ്ഡിനിടെ ബോംബ് ഒളിപ്പിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നത്. ബുര്‍ധ്വാനിലെ ഒരു സ്‌ഫോടനം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. രണ്ട് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. റസിയ, അമീന, ബദ്രുല്‍ ആലം മൊല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിന് ബുര്‍ധ്വാന്‍ നഗരത്തിലെ വീട്ടില്‍ സ്‌ഫോടനം ഉണ്ടായി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പശ്ചിമബംഗാള്‍ സിഐഡി, എന്‍ഐഎ, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
















