Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 10:05 pm IST
inSports

 

 

 

 

 

 

 

 

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി ഗോവന്‍ എഫ്‌സിയെ തകര്‍ത്തത്. കളിയുടെ 32-ാം മിനിറ്റില്‍ ഇന്ത്യന്‍ താരംബല്‍വന്ത് സിംഗ്, 42-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം എലാനോ എന്നിവരാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ഗോളുകള്‍ നേടിയത്. ഗോവന്‍ എഫ്‌സിക്കായി 62-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോലിനാണ് ആശ്വാസഗോള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീലിയന്‍ താരങ്ങളായ എലാനോയും ബ്രൂണോ പെലിസ്സാരിയും സ്വീഡിഷ് താരവും ക്യാപ്റ്റനുമായ ബോജാന്‍ഡോര്‍ഡിച്ചും ബല്‍വന്ത് സിംഗും ചേര്‍ന്ന് ഗോവന്‍ എഫ്‌സി ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തി. എട്ടാം മിനിറ്റില്‍ ചെന്നൈയിന്‍ ടീമിന് ആദ്യ അവസരം ലഭിക്കുകയും ചെയ്തു. ഒരു കോര്‍ണറിനൊടുവില്‍ ഗോവന്‍ ബോക്‌സിലേക്ക് പറന്നിറങ്ങിയ പന്ത് ബെര്‍ണാഡ് മെന്‍ഡി നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. 27-ാം മിനിറ്റില്‍ ഗോവന്‍ ടീമിന് ലീഡ് നേടാനുള്ള അവസരം ലഭിച്ചെങ്കിലും അവരുടെ മാര്‍ക്വീ താരമായ റോബര്‍ട്ടോ പിറസ് തുലച്ചുകളഞ്ഞു. 32-ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍ പിറന്നു.

ചെന്നൈയിന്‍ ക്യാപ്റ്റന്‍ ബോജാന്‍ ഡോര്‍ഡിക്ക് തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയ ധനചന്ദ്രസിംഗ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഗോവന്‍ താരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് എലാനോക്ക്. എലാനോ പന്തുമായി ഒന്ന് മുന്നോട്ട് നീങ്ങിയെങ്കിലും എതിര്‍താരത്തിന്റെ മാര്‍ക്കിംഗില്‍പ്പെട്ട് പന്തിന്റെ നിയന്ത്രണം നഷ്ടമായി. എന്നാല്‍ ഈ സമയത്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇന്ത്യന്‍താരം ബല്‍വന്ത് സിംഗ് പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ഗോവന്‍ ഗോളിയുടെ കാലില്‍ത്തട്ടി വലയില്‍ കയറി.

പിന്നീട് 42-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടാം ഗോളും നേടി. ബല്‍വന്ത് സിംഗിനെ ബോക്‌സിനോട് ചേര്‍ന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് എലാനോ ഗോവന്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയിലെത്തിച്ചത്.

രണ്ടാം പകുതിയില്‍ ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. ഗോള്‍ മടക്കാനായി ഗോവന്‍ എഫ്‌സിയും ലീഡ് ഉയര്‍ത്താനായി ചെന്നൈയിന്‍ ടീമും ഉണര്‍ന്നുകളിച്ചതോടെ പോരാട്ടം മികച്ച നിലവാരത്തിലേക്കുയര്‍ന്നു. 65-ാം മിനിറ്റില്‍ ഗോവന്‍ എഫ്‌സി ഒരു ഗോള്‍ മടക്കുകയും ചെയ്തു. അവരുടെ ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോലിനാണ് ചെന്നൈയിന്‍ എഫ്‌സി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗോള്‍ നേടിയത്. പിന്നീട് സമനിലക്കായി ഗോവന്‍ ടീം പൊരുതിക്കളിച്ചെങ്കിലും കാര്യമുണ്ടായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.