പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണനെ പോലീസുകാര്‍ വക്കീല്‍ ഓഫീസില്‍ കൊണ്ടുവന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്ത്തകന് മര്‍ദ്ദനം. ഇന്നലെ ഉച്ചകഴിഞ്ഞ് കെഎസ്ആര്‍ടിസി ക്രോസ് റോഡിലുള്ള അഭിഭാഷകന്റെ ഓഫീസിന് താഴെ വച്ചായിരുന്നു സംഭവം.
വീക്ഷണം ജില്ലാ ലേഖകന്‍ ജിജു വൈക്കത്തുശേരിക്കാണ് മര്‍ദനമേറ്റത്. ബിജുവിനൊപ്പം വന്ന എഎസ്ഐയും രണ്ടു പോലീസുകാരും ചേര്‍ന്നാണ് ജിജുവിനെ മര്‍ദ്ദിച്ചത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞെങ്കിലും പോലീസുകാര്‍ ചെവിക്കൊണ്ടില്ല. സോളാര്‍ കേസിന്റെ അവധിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിന് കൊട്ടാരക്കര സബ്ജയിലില്‍ നിന്നുമാണ് ബിജുവിനെ കൊണ്ടുവന്നത്. എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിജുവുമായി ഇവര്‍ അഭിഭാഷകന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയുടെ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകരുതെന്ന നിയമം ് ലംഘിച്ച് ബിജുവിനെ വക്കീല്‍ ഓഫീസിലെത്തിച്ചതിന്റെ ചിത്രമെടുക്കാനാണ് ജിജു ശ്രമിച്ചത്. തന്റെ ഓഫീസില്‍ വന്നയാളുടെ പടമെടുക്കരുതെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടപ്പോള്‍ ജിജു റോഡില്‍ കാത്തു നിന്ന് ചിത്രമെടുക്കുകയായിരുന്നു. അപ്പോഴാണ് പോലീസുകാര്‍ പാഞ്ഞടുത്തതും ജിജുവിനെ മര്‍ദ്ദിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: