Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പസഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 01:32 am IST
inSamskriti

മന്ത്രശബ്ദത്തിന് ഉപദേശം എന്നും അര്‍ത്ഥമുണ്ട്. എല്ലാ മനുഷ്യരുടെ ഉള്ളിലും അന്തര്യാമിയായി മന്ത്രരൂപിയായ ഗുരുവായൂരപ്പന്‍ കുടികൊള്ളുന്നു. മനുഷ്യരുടെ എല്ലാ ചിത്തവൃത്തികളും ഭഗവാന്‍ അറിയുന്നു. ഓരോ ഘട്ടത്തിലും ഭഗവാന്റെ ഉപദേശം ഓരോ വ്യക്തിയുടെയും ഉള്ളില്‍ മുഴങ്ങും. ചിലപ്പോള്‍ ഗുരുക്കന്മാരിലും ഗുരുതുല്യരായ വ്യക്തികളിലും കൂടിയായിരിക്കും ഉപദേശം ഭക്തനു കിട്ടുന്നത.് അഹങ്കാരംകൊണ്ടുള്ള ബാധിര്യം ബാധിച്ചിട്ടില്ലെങ്കില്‍ ആ ഉപദേശം നമ്മെ നേര്‍വഴിക്കു നയിക്കും. ഉപദേശമായി രൂപം ധരിക്കുന്ന ഭഗവാനെ സ്തുതിക്കുന്ന നാമമായും വ്യാഖ്യാനിക്കാം.

890. പിതാഃ – പിതാവ്. മാതാവില്‍ ബീജാധാനം ചെയ്യുന്നവന്‍. പിതാവ് എന്ന പദത്തിന് രക്ഷിക്കുന്നവന്‍, പാലിക്കുന്നവന്‍ എന്നര്‍ത്ഥം. ഏതര്‍ത്ഥം സ്വീകരിച്ചാലും ഗുരുവായൂരപ്പന്‍  ലോകത്തിന്റെ പിതാവാണ്. ” പിതാസി ലോകസ്യ ചരാചരസ്യ” (നിന്തുരുവടി) ചരാചരാത്മകമായ ലോകത്തിന്റെ പിതാവാണ്. ഭഗവദ്ഗീത 11-43) എന്ന് അര്‍ജ്ജുനന്‍ ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ച ഭഗവാനെ സ്തുതിക്കുന്നുണ്ട്. ”അഹം ബീജപ്രദഃ പിതാ”. (ഞാന്‍ ലോകത്തിന്റെ ബീജപ്രദനായ പിതാവാണ്. ഭഗവദ്ഗീത 14-4)എന്നു ഭഗവാന്‍ തന്നെ അരുളിച്ചെയ്യുന്നു.

891. മാതാഃ – അമ്മയായവന്‍. മാതൃശബ്ദം സ്ത്രീലിംഗമാണ്. പ്രജകളെ ജനിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നവള്‍, ബഹുമാനിക്കപ്പെടേണ്ടവര്‍, ശിശുവിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച അളന്നറിയുന്നവള്‍ എന്നിങ്ങനെ പലതരത്തില്‍ ഈ പദത്തെ ആചാര്യന്മാര്‍ വ്യാഖ്യാനിക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പാലിക്കുകയും ഓരോ നിമിഷമുള്ള അതിന്റെ വളര്‍ച്ച അളന്നറിയുകയും ചെയ്യുന്ന ഭഗവാന്

പ്രപഞ്ചത്തോട് മാതൃവാത്സ്യമാണുള്ളത്. അമ്മയ്‌ക്കു മക്കളോടുള്ള സ്‌നേഹം. അമ്മയ്‌ക്ക് മക്കള്‍ എന്തുതെറ്റുചെയ്താലും ക്ഷമിക്കാന്‍ കഴിയും. മനുഷ്യന്‍ എന്തു പാപം ചെയ്താലും അതെല്ലാം ക്ഷമിച്ചു അവനെ തന്നിലേയ്‌ക്കടുപ്പിക്കുകയാണു ഗുരുവായൂരപ്പന്‍ ചെയ്യുന്നത്. ”പിതാഹമത്ര ജഗതോ മാതാ ധാതാ പിതാമഹഃ” (ഈ ലോകത്തിന്റെ പിതാവും മാതാവും പിതാമഹനും ഞാന്‍ തന്നെയാണ്. ഭഗവദ്ഗീത 9-17) എന്നു ഭഗവാന്‍ കുരുക്ഷേത്ര പുണ്യഭൂമിയില്‍ വച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.

892. പിതാമഹഃ – പിതാമഹന്‍. സാമാന്യ വ്യവഹാരത്തില്‍ അച്ഛന്റെ അച്ഛനാണു പിതാമഹന്‍. ഗുരുവായൂരപ്പന്റെ നാമമായി സ്വീകരിക്കുമ്പോള്‍ പിതൃപരമ്പരയുടെ പിതാവ്, ആദി പിതാവ് എന്ന് അര്‍ത്ഥം കല്‍പ്പിക്കാം. ബ്രഹ്മദേവന്റെ പര്യായമായി ഈ പദം പ്രസിദ്ധമാണ്. ലോകപിതാക്കളായ മരീചി തുടങ്ങിയവര്‍ക്കും അര്യമാ തുടങ്ങിയ പിതൃക്കള്‍ക്കും പിതാവായവന്‍ എന്നു വ്യാഖ്യാനിക്കാം. ബ്രഹ്മാവും ഗുരുവായൂരപ്പന്റെ ഒരു മൂര്‍ത്തിയാകയാല്‍ ഈ നാമം ബ്രഹ്മാവിന്റെ രൂപത്തില്‍ ഗുരുവായൂരപ്പനെ സ്തുതിക്കുന്നനായി വ്യാഖ്യാനിക്കാം. മുന്‍ ശ്ലോകത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച ”പിതാഹമത്രജഗതോ മാതാ ധാതാ പിതാമഹഃ” എന്ന ഭഗവാന്റെ വാക്കുകളും ഓര്‍ക്കുക.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.