ന്യൂദല്‍ഹി: ഇസ്ലാമിക സ്റ്റേറ്റുകളായ സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും ഭാരതത്തിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. എന്നിട്ടും ഭാരതത്തിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് ആശങ്കപ്പെടാനുള്ള വക ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലും ഐഎസ് അവരുടെ ശാഖകള്‍ തുടങ്ങി ഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നതും ലോകരാഷ്‌ട്രങ്ങള്‍ പോലും ആശങ്കയോടെയാണ് കാണുന്നത്. ഭാരതത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കശ്മീരില്‍ ഐഎസ് പതാക കണ്ടത് ആശങ്കയ്‌ക്ക് ആക്കം കൂട്ടുന്നു.
ജൂണ്‍ 27-നാണ് കശ്മീരില്‍ ആദ്യം ഐഎസിന്റെ പതാക കണ്ടെത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞയാഴ്ച ഈദ് ആഘോഷവേളയില്‍ ശ്രീനഗറിലാണ് രണ്ടാമത് പതാക കണ്ടത്. മുഖംമൂടി ധരിച്ച ഒരാള്‍ പതാകയും കയ്യിലേന്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ ദല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച നടത്തുകയും ചെയ്തു.
കശ്മീരില്‍ സുന്നി ഭീകരരുടെ പതാക: ആശങ്ക ഉയരുന്നു

കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായി ശ്രീനഗറിലെ സൈനിക ഉദ്യോഗസ്ഥന്‍ ജെന്‍ സുബ്രത ഷാ പറയുന്നു.
ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ സാന്നിധ്യം ഭാരതത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഎസ് ഭീകരര്‍ ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും ഇന്റലിജന്‍്‌സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ഇന്റര്‍നെറ്റിലൂടെ ഐഎസ് ഭീകരര്‍ വിശുദ്ധയുദ്ധമെന്ന പേരില്‍ ഭാരതത്തിലെ യുവാക്കളെ വന്‍ തോതില്‍ റിക്രൂട്ട് ചെയ്യുന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഭവം.
മഹാരാഷ്‌ട്രയില്‍ നിന്നുള്ള നാല് യുവാക്കളെ ഐഎസ് അടുത്തിടെ റിക്രൂട്ട് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ സിറിയയിലെ യുദ്ധത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഐഎസ് മുദ്ര പതിപ്പിച്ച ടീഷര്‍ട്ടുകള്‍ വിതരണം ചെയ്ത രണ്ടു പേരെ തമിഴ്‌നാട്ടിലും അറസ്റ്റു ചെയ്തിരുന്നു.