Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്‌റ്റേഴ്‌സിന് പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 09:48 pm IST
inSports

ഗുവാഹത്തി: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ മത്സരത്തില്‍ പരാജയം. നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നടന്ന എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത്. 45-ാം മിനിറ്റില്‍ സ്പാനിഷ് താരം കോകെയാണ് നോര്‍ത്ത്-ഇൗസ്റ്റ് എഫ്‌സിയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ ആസൂത്രിതമായ മുന്നേറ്റങ്ങള്‍ അധികം മത്സരത്തിലുണ്ടായില്ല.

പന്ത് കൂടുതല്‍ നേരം കൈവശം വെച്ചത് കേരള ബ്ലാസ്‌റ്റേഴ്‌സായിരുന്നെങ്കിലും ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് നോര്‍ത്ത്-ഈസ്റ്റ് യൂണെറ്റഡായിരുന്നു. എന്നാല്‍ നാലാം മിനിറ്റില്‍ ആദ്യ ഷോട്ട് പായിച്ചത് വടക്കു-കിഴക്കന്‍ യുണൈറ്റഡിന്റെ ഡേവിഡ് ഗായിതെയായിരുന്നു. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഡേവിഡ് ജെയിംസിനെ കീഴടക്കാനുള്ള കരുത്ത് ഈ ഷോട്ടിനുണ്ടായിരുന്നില്ല.

എട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സബീത്ത് ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം പിഴച്ചു. പതിനൊന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ലെയ്ന്‍ ഹ്യൂം എതിര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് 26-ാം മിനിറ്റില്‍ സബീത്തിന് വീണ്ടും ഒരു അവസരം കൂടി ലഭിച്ചെങ്കിലും എതിര്‍വല കാത്ത ഗ്രീക്ക് താരം സൊര്‍വാസിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. 32-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിന്റെ ഇന്ത്യന്‍ താരം ദുര്‍ഗ ബോറോ തകര്‍പ്പന്‍ ഷോട്ട് പായിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഡേവിഡ് ജെയിംസ് കുത്തിയകറ്റി അപകടം ഒഴിവാക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കേരള ബ്ലാസ്‌റ്റേഴ്‌സ് വല കുലുങ്ങി. അവരുടെ സ്പാനിഷ് താരം കോകെ പായിച്ച ഹാഫ് വോളിയാണ് ഡേവിഡ് ജെയിംസിനെ കീഴ്‌പ്പെടുത്തി വലയില്‍ കയറിയത്.

രണ്ടാം പകുതിയില്‍ സ്റ്റീഫന്‍ പിയേഴ്‌സണ് പകരം സൂപ്പര്‍താരം മൈക്കിള്‍ ചോപ്രയും സി.എസ്. സബിത്തിനു പകരം സൗമിക് ഡേയും കളത്തിലിറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ഒത്തിണക്കം കൈവന്നു. തൊട്ടുപിന്നാലെ മൈക്കിള്‍ ചോപ്രയുടെ ഷോട്ട് ലക്ഷ്യം തെറ്റിപറന്നു. പിന്നീടും ബ്ലാസ്‌റ്റേഴ്‌സ് നിരവധി തവണ എതിര്‍ ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും സൊര്‍വാസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 84-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹ്യും ഗോളിയില്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ബോയ്താങ് ഹാവോകിപ് ഗോള്‍ലൈന്‍ സേവിലൂടെ ടീമിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ മൈക്കിള്‍ ചോപ്രയുടെ ഒരു ശ്രമവും വിഫലമായി. അവസാന മിനിറ്റുകളില്‍ ചോപ്ര മൂന്നോളം അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തിയതോടെ സമനിലയെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നവും പൊലിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.