Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദല്‍ഹി ഡൈനാമോസും പൂനെ സിറ്റിയും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 09:45 pm IST
inSports

ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദല്‍ഹി ഡൈനാമോസും പൂനെ സിറ്റി എഫ്‌സിയും ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

ഇറ്റാലിയന്‍ മുന്‍ സൂപ്പര്‍താരം അലസാന്‍ഡ്രോ ഡെല്‍പിയറോയാണ് ദല്‍ഹി ഡൈനാമോസിന്റെ വജ്രായുധം. 19 വര്‍ഷക്കാലം സീരി എ ടീം ജുവന്റസിന്റെ മുന്നണിപ്പോരാളിയായിരുന്ന ഡെല്‍ പിയറോ സിഡ്‌നി എഫ്‌സിയില്‍ നിന്നാണ് ദല്‍ഹി ഡൈനാമോസിലെത്തിയത്. ജുവന്റസിന് വേണ്ടി 513 മത്സരങ്ങളില്‍ കളിച്ച ഈ സൂപ്പര്‍താരം 208 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇറ്റലിക്ക് വേണ്ടി 91 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഡെല്‍ പിയറോ 27 ഗോളുകള്‍ നേടിയ താരമാണ്.

അതുകൊണ്ടുതന്നെ 39 കാരനായ ഡെല്‍ പിയറോയുടെ നേതൃത്വത്തില്‍ സ്വന്തം മൈതാനത്ത് ഡൈനാമോസ് ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണുള്ളത്.

ഡെല്‍പിയറോക്ക് പുറമെ ഏഴു തവണ ഡാനിഷ് ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള സ്‌ട്രൈക്കര്‍ മാഡ്‌സ് ജുങ്കര്‍, ആറ് തവണ കളിച്ച മോര്‍ട്ടന്‍ സ്‌കൂബോ, ഇന്ത്യന്‍ താരം മനന്‍ദീപ് സിംഗ് എന്നിവരാണ് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. കൂടാതെ ഹോളണ്ടില്‍നിന്നെത്തിയ ഹാന്‍സ് മുള്‍ഡര്‍, സ്പാനിഷ് താരം ബ്രൂണോ ഹെരേരോ, പോര്‍ച്ചുഗലില്‍ നിന്നുള്ള ഹെന്റിക്വെ ഡിനിസ് ചെക്ക് റിപ്പബ്ലിക്കിന്റെ പവേല്‍ എലിയാസ്, ബ്രസീലില്‍നിന്നുമുള്ള യുവ മധ്യനിരതാരം ഗുസ്താവോ മാര്‍മെന്റിനി എന്നിവരാണ് ഡൈനാമോസിന്റെ മധ്യനിരയിലെ വിദേശ താരങ്ങള്‍.

പ്രതിരോധനിരക്ക് കരുത്തുപകരാന്‍ ബല്‍ജിയത്തില്‍നിന്നുമെത്തിയ വിം റേമീക്കേഴ്‌സും ഹോളണ്ടില്‍ നിന്നുള്ള സ്റ്റിന്‍ ഹ്യുബനും ഉണ്ട്. ഗോള്‍വലയം കാക്കുന്നത് ബല്‍ജിയത്തില്‍നിന്നുള്ള ക്രിസ്റ്റഫ് വാന്‍ ഹൗതാണ്. ലോക ഫുട്‌ബോൡലെ ഏറ്റവും ഉയരം കൂടിയ ഗോളിയെന്ന ബഹുമതിയുമായാണ് ബല്‍ജിയം താരം ഡൈനാമോസിന്റെ വല കാക്കാനിറങ്ങുക. ഡൈനാമോസിന്റെ പരിശീലനമത്സരങ്ങളില്‍ ഒരു ഗോളുപോലും എതിരാളികള്‍ക്കു നേടാനായില്ല എന്നതും ദല്‍ഹി ഡൈനാമോസിന്റെ കരുത്തുകാണിക്കുന്നു.

മറുവശത്ത് പൂനെ സിറ്റി എഫ്‌സിയും മികച്ച ടീമാണ്. ഫ്രാന്‍സിന്റെ ഡേവിഡ് ട്രെസഗെയാണ് ടീമിന്റെ മാര്‍ക്വീ പ്ലെയര്‍. ഫ്രാന്‍സിന്റെ 1998ലെ ലോകകപ്പ്, 2000 യൂറോ കപ്പ് നേടിയ ടീമില്‍ ട്രെസഗെ അംഗമായിരുന്നു. 2006ല്‍ ലോകകപ്പ് ഫൈനലിലെത്തിയ ടീമിലും ട്രസ്‌ഗെ അംഗമായിരുന്നു. ഫ്രാന്‍സിനായി 71 മത്സരങ്ങൡ കളിച്ച ട്രസ്‌ഗെ 34 ഗോളുകള്‍ നേടിയ താരമാണ്. ജുവന്റസ്, മൊണാക്കോ, റിവര്‍പ്ലേറ്റ് എന്നീ ക്ലബുകള്‍ക്കുവേണ്ടിയും തിളക്കമാര്‍ന്ന പ്രകടനം നടത്തിയ താരമാണ് 36കാരനായ ഡേവിഡ് ട്രസ്‌ഗെ.

ട്രെസ്‌ഗെയ്‌ക്ക് കൂട്ടായി ഈസ്റ്റ് ബംഗാളില്‍നിന്ന് വായ്‌പ വ്യവസ്ഥയില്‍ പൂനയിലെത്തിയ നൈജീരയുടെ ഡുഡു ഒമാഗബെമിയും ഗിനിയയുടെ ഇവാന്‍ ബൊലാഡോയുമുണ്ട്. പരിതോഷ് മെഹ്ത, ജോക്വിം അബ്രാഞ്ചസ് എന്നിവരാണ് ഡൈനാമോസിന്റെ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാര്‍.പൂനെയുടെ മറ്റൊരു സൂപ്പര്‍താരമാണ് ഗ്രീസിന് വേണ്ടി 141 മത്സരങ്ങളില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ബൂട്ടുകെട്ടിയ കോസ്റ്റസ് കാറ്റ്‌സൊറാനിസ്.

മധ്യനിരയില്‍ കളിമെനയുക എന്ന ഉത്തരവാദിത്തമാണ് ഗ്രീക്ക് താരത്തിനുള്ളത്. കാറ്റ്‌സൊറാനിസിനൊപ്പം ഉത്തരകൊറിയയുടെ പാര്‍ക്ക് ക്വാംഗ്, കൊളംബിയയില്‍നിന്നെത്തിയ ഒമര്‍ ആന്ദ്രെ റോഡ്രിഗസ്, ഇറ്റലിയുടെ ഡേവിഡ് കൊളംബ എന്നിവരും മധ്യനിരയിലെ കരുത്തന്മാരാണ്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍താരം മെഹ്‌റാജുദില്‍ വാഡു, ലെനി റോഡ്രിഗസ് പ്രതിക് ഷിന്‍ഡെ, മനിഷ് മയ്‌ത്താനി തുടങ്ങിയവരും മധ്യനിരയില്‍ കഴിവുതെളിയിച്ചവരാണ്.

പ്രതിരോധത്തില്‍ പരിചയസമ്പന്നനായ ഇറ്റലിയുടെ ബ്രൂണോ സിറിലോയുമുണ്ട്. ഇറ്റലിയുടെ തന്നെ ഡാനിയല്‍ മാഗ്‌ലിയോചെറ്റി, കൊളംബിയയുടെ ആന്ദ്രെ ഗോണ്‍സാലസ്, ഇന്ത്യയുടെ ധര്‍മരാജ് രാവണന്‍ എന്നിവരും പ്രതിരോധത്തില്‍ കോട്ട തീര്‍ക്കും. ഗോള്‍വലയം കാക്കാന്‍ ജുവന്റസിനും നപ്പോളിക്കും റിഗ്ഗിനക്കും ഉദിനെസെക്കും വേണ്ടി ഗോള്‍വലയം കാത്ത അനുഭസമ്പത്തുമായി എത്തുന്ന ഇമ്മാനുവെലെ ബെലാര്‍ഡിയും. ലളിത് ഥാപ്പയും അരിന്ദം ഭട്ടാചാര്യയുമാണ് ഡൈനാമോസിന്റെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാര്‍. എന്തായാലും ഡെല്‍ പിയറോയും ഡേവിഡ് ട്രസ്‌ഗെയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലാണ് ഈ മത്സരം ശ്രദ്ധനേടുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.