പരസഹായമില്ലാതെ നാം സ്വയം മനസ്സിനെ അടക്കേണ്ടിവരുമ്പോള്‍ പ്രാണായാമംകൊണ്ടങ്ങനെ ചെയ്യാം. മനസ്സിനു മറ്റൊന്നിലും കേറിപ്പിടിക്കാനില്ലാതാവുമ്പോള്‍ അത് സ്വയം അടങ്ങിക്കൊള്ളും. അഥവാ തനിക്കതീതമായ ഒരു ശക്തിയുടെ മുമ്പില്‍ മനസ്സ് സ്വയം അടങ്ങിനില്‍ക്കും. സത്‌സംഗത്തിന്റെ മഹത്വം ഇതാണ്. എല്ലാ കര്‍മ്മങ്ങളും നശ്വരമാണ്. ഓരോ കര്‍മ്മവും അതിന്റെ ഫലം നല്‍കിക്കഴിഞ്ഞാല്‍ ഒഴിഞ്ഞുപോകും. അതാണവയുടെ സ്വഭാവം.
















