വിശാഖപട്ടണം: ആന്ധ്രാ തീരത്ത് ഹുഡ് ഹുഡ് ചുഴലിക്കാറ്റിന്റെ ഭീക്ഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശാഖപട്ടണത്തു നടക്കേണ്ട ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു.
മത്സരം നടക്കുന്ന വേദി വിശാഖപട്ടണത്ത് നിന്ന് മാറ്റില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. എന്നാല്‍ ഹുഡ് ഹുഡ് ശക്തമായതും പ്രദേശത്ത് പ്രളയ ഭീക്ഷണിയുള്ളതിനാലും മത്സരം റദ്ദാക്കുകയായിരുന്നു.
നേരത്തെ കാലാവസ്ഥാ ഭീഷണിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ടീമുകള്‍ക്ക് ഇന്നിവിടെയെത്താന് സാധിച്ചിരുന്നില്ല. ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ആറു പേരാണ് മരിച്ചത്.
















