Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 607-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2014, 08:50 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ഭൂഖണ്ഡങ്ങള്‍ തോറും ഏറെക്കാലം ചുറ്റി നടന്ന് ബ്രഹ്മദേവന്റെ അനന്താകാശത്തിലെത്തി കോടാനുകൊടി ലോകങ്ങളെയും ദര്‍ശിച്ചശേഷമാണ് മറ്റെ വിപശ്ചിത്തിന് അതേ തലത്തില്‍ എത്താനായത്. അദ്ദേഹം അവിടെ ഇപ്പോഴും വസിക്കുന്നു. സ്വന്തം മനോപാധികളില്‍പ്പെട്ടുഴറിയ മറ്റൊരു വിപശ്ചിത്ത് തന്റെ ദേഹം സംത്യജിച്ചു പിന്നെയൊരു മാനായി മാറി, ഇപ്പോള്‍ ഒരു മലയില്‍ക്കഴിയുന്നു.

രാമന്‍ ചോദിച്ചു: ഈ വിപശ്ചിത് രാജാവിന്റെ മനോപാധിയാകുന്ന വാസന ഒന്നല്ലേയുള്ളൂ? പിന്നെ അതെങ്ങിനെ നാല് പേരായി?

വസിഷ്ഠന്‍ പറഞ്ഞു: ജീവികളുടെ വാസനകള്‍ ബലവത്താവുന്നതും ക്ഷീണിതമാവുന്നതും  ആവര്‍ത്തിച്ചുള്ള കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും കൊണ്ടാണ്. കാലദേശകര്‍മ്മാനുസാരിയാണ് ഈ വാസനകള്‍. വാസനകള്‍ ക്ഷീണിതമാവുമ്പോള്‍ അവയ്‌ക്ക് മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ പ്രബലവും രൂഢമൂലവുമായ വാസനകള്‍ മാറ്റമില്ലാതെ തുടരുന്നു.

“ഒരുവശത്ത് കാലം, ദേശം, വാസനാപ്രചോദിതമായി ആവര്‍ത്തിക്കുന്ന കര്‍മ്മം, എന്നിവയും മറുവശത്ത് മനോപാധികളാവുന്ന, മനസ്സില്‍ വേരൂന്നിയ വാസനകളുമാണ്. സന്ദര്‍ഭങ്ങളും വാസനകളും പരസ്പരം ഇഴചേര്‍ന്ന് വര്‍ത്തിക്കുകയാണ്.” ഇവയില്‍ പ്രബലമായത് വിജയിക്കുന്നു.

അതിനാല്‍ ഈ നാല് വിപശ്ചിത് രാജാക്കന്മാരേയും നാനാ ദിശകളിലേയ്‌ക്ക് ആദ്യമായി വലിച്ചുകൊണ്ടുപോയത് അവരിലെ വാസനകള്‍ തന്നെയാണ്. തുടക്കത്തില്‍ ആ വാസനകള്‍ ഒന്നുതന്നെയായിരുന്നു. എന്നാലതില്‍ രണ്ടുപേര്‍ അജ്ഞാനത്തിന്റെ പിടിയില്‍ അമര്‍ന്നു. ഒരാള്‍ പ്രബുദ്ധനായി. മറ്റെയാള്‍ ഒരു മാനായിത്തീര്‍ന്നു.

അജ്ഞാനത്തില്‍പ്പെട്ട ആ രണ്ടുപേര്‍ ഇപ്പോഴും അതില്‍നിന്നു കരകയറാന്‍ വഴികാണാതലയുന്നു. നിയതമായ ഉണ്മ ഇല്ലാത്തതിനാല്‍ അജ്ഞാനത്തെയും (അവിദ്യ) അനന്തമെന്നു പറയാം. എന്നാല്‍ ആത്മപ്രകാശം അങ്കുരിക്കുന്നതോടെ, ഇമചിമ്മുന്ന നേരംകൊണ്ട് അവിദ്യയുടെ ഇരുള്‍ മാഞ്ഞു വെളിച്ചമാകുന്നു.

ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്‌ക്ക്, ഒരു ലോകത്തുനിന്നും മറ്റൊന്നിലേയ്‌ക്ക് പോയ വിപശ്ചിത് ഭ്രമകല്‍പ്പിതമായ സൃഷ്ടികളെ ദര്‍ശിക്കുകയുണ്ടായി. ആ ഭ്രമകല്‍പ്പനയും ബ്രഹ്മം തന്നെ. അയാള്‍ എങ്ങിനെയോ ഒരു മഹാത്മാവുമായി സത്സംഗത്തിനിടയായി. ഭ്രമകല്‍പ്പിതമായ ലോകമെന്ന പ്രതീതിയ്‌ക്ക് പിറകിലുള്ള സത്യത്തെപ്പറ്റി അദ്ദേഹത്തിനറിവുണ്ടായത് ഈ മഹാത്മാവിന്റെ സഹായത്താലാണ്. സത്യസാക്ഷാത്കാരം ഉണ്ടായ ക്ഷണത്തില്‍ അദ്ദേഹത്തിലെ അജ്ഞാനവും അതുകൊണ്ട് തന്നെ അജ്ഞാനവാഹകനായ തന്റെ ദേഹവും ഇല്ലാതെയായി. ആ വിപശ്ചിത് ബ്രഹ്മമായി, അനന്താവബോധമായിത്തീര്‍ന്നു.

രാമാ, ഇതാണ് വിപശ്ചിത്തിന്റെ കഥ. അജ്ഞാനം ബ്രഹ്മം പോലെതന്നെ അനന്തമാണ്. കാരണം ബ്രഹ്മഭിന്നമായി അജ്ഞാനത്തിനു സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ലല്ലോ. അനന്തമായ ബോധം ‘അവിടെയും’, ‘ഇവിടെയും’; ‘ഇപ്പോഴും’, ‘അപ്പോഴും’, എണ്ണമറ്റ വിശ്വങ്ങളെ കാണുന്നു. സത്യം സാക്ഷാത്കരിക്കുന്നതുവരെ  അത് അജ്ഞാനം. സത്യം തെളിയുമ്പോള്‍ അതേ ബോധംതന്നെയാണ് ബ്രഹ്മം. വാസ്തവത്തില്‍ ഇവ തമ്മില്‍ അന്തരമേതുമില്ല. ഏതെങ്കിലും തരത്തില്‍ ആരോപിക്കുന്ന വ്യതിരിക്തത അജ്ഞാനം തന്നെയാണല്ലോ. അതും ഉദിച്ചുയരുന്നത് ബോധത്തിലാണ്. അത് ബോധവിഭിന്നമാവുന്നതെങ്ങിനെ? അതിനാല്‍ ലോകമായി കാണുന്നതും ബ്രഹ്മം തന്നെയാണ്. ബോധം, ലോകം എന്നിങ്ങിനെയുള്ള വിഭജനാത്മകതയും ബ്രഹ്മമാണ്. എല്ലാം അനന്തമായ ബോധം തന്നെയാകുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.