ന്യൂദല്‍ഹി: ദല്‍ഹി ഏകദിനത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് പിഴ വിധിച്ചു.
നിശ്ചിത സമയം അവസാനിക്കുമ്പോള്‍ വിന്‍ഡീസ് രണ്ട് ഓവര്‍ പിന്നിലായിരുന്നു. നായകന് ഡ്വെയ്ന്‍ ബ്രാവോയ്ക്ക് മാച്ച് ഫീയുടെ 40 ശതമാനവും മറ്റ് ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനവുമാണ് മാച്ച് റഫറി ജെഫ് ക്രോ പിഴശിക്ഷ വിധിച്ചത്.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2/5/1 ന്റെ ലംഘനമാണ് കുറഞ്ഞ ഓവര്‍ നിരക്ക്. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു.
















