യുക്തി എല്ലാമാകുന്നില്ല; വ്യവസ്ഥകളും. കാരണം ഭ്രാന്തിനുപോലും അതിന്റേതായ രീതികളും, യുക്തികളും ആന്തരിക വ്യവസ്ഥകളുമുണ്ട്. ഭ്രാന്തനായ ഒരാള്‍, തന്റെ വീടിനു ചുറ്റും കൈനിറയെ അപ്പക്കഷ്ണങ്ങള്‍ വിതറിക്കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളെന്താണീ ചെയ്യുന്നത്? ആരോ അയാളോടു ചോദിച്ചു. ആനകളെ അകറ്റി നിര്‍ത്താനാണിത്, അയാള്‍ പറഞ്ഞു. അതിനു പക്ഷേ, ഇവിടെങ്ങും ആനകളില്ലല്ലോ! ” ശരിതന്നെ- എന്റെ ഉപായം ഫലപ്രദം തന്നെ. അല്ലേ?- ഭ്രാന്തനായവന്‍ സന്തോഷപൂര്‍വ്വം പറഞ്ഞു.
















