ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയും. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ധോണി ഇടംപിടിച്ചത്.
2014-ല്‍ 20 ദശലക്ഷം യുഎസ് ഡോളറാണ് ധോണിയുടെ സമ്പാദ്യം. അതിസമ്പന്നരായ പത്ത് താരങ്ങളുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്.
പട്ടികയില്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോന്‍ ജയിംസാണ് ഒന്നാമത്. 2014-ല്‍ 37 ദശലക്ഷം ഡോളറാണ് ജയിംസ് നേടിയത്. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ് 36 ദശലക്ഷം ഡോളറുമായി രണ്ടാം സ്ഥാനത്തെത്തി.
ടെന്നീസ് ഇതിഹാസം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ മൂന്നാം സ്ഥാനത്താണ്. സ്പ്രിന്റ് ഇതിഹാസം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ആറാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏഴാം സ്ഥാനത്തും ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി ഒമ്പതാം സ്ഥാനത്തും ടെന്നീസ് താരവും മുന്‍ ലോക ഒന്നാം നമ്പറുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പത്താം സ്ഥാനത്തുമാണ്.
















