പാലാ: മോഷണശ്രമത്തിനിടെ ദളിത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ രാമപുരത്ത് സിപിഐ പ്രതിഷേധം. പ്ലാശനാല്‍ അറുനൂറ്റിമംഗലം സ്വദേശി കോട്ടയില്‍ ഷാജിയുടെ ഭാര്യ ബിന്‍സി(30)യാണ് ആക്രമാണത്തിനിരയായത്. കഴിഞ്ഞ നാലിനെ ഉച്ചക്ക് 12 മണിയോടെയാണ് യുവതി ആക്രമണത്തിന് ഇരയായത്. വീട്ടില്‍ ആളില്ലെന്ന് കരുതിയാണ് മോഷ്ടാവ് കിഴതിരി കിഴക്കേവേലിക്കകത്ത് അപ്പച്ചന് (അഗസ്റ്റ്യന്‍) ബിന്‍സിയുടെ വീട്ടില്‍ കയറിയത്. ഈ സമയം ഉറക്കത്തിലായിരുന്നു ബിന്‍സി. ഷീറ്റ് എടുക്കുന്ന ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ അപ്പച്ചന് ബിന്‍സിയെ ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ദിവസങ്ങളോളം വീട്ടില്‍തന്നെ താമസിച്ച അപ്പച്ചനെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്ന് സിപിഐ ആരോപിക്കുന്നു.
പരുക്കേറ്റ യുവതിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ഡോക്ടര്‍മാരില്ലെന്ന് പറഞ്ഞ് തിരികെ രാമപുരത്തെ ആശുപത്രിയിലേക്ക് അയച്ച നടപടിയെക്കുറിച്ചും അന്വേഷിക്കണമെന്ന് സപിഐ യോഗം ആവശ്യപ്പെട്ടു. രാമപുരം ലോക്കല്‍ സെക്രട്ടറി തങ്കച്ചന് അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പയസ് രാമപുരം ഉദ്ഘാടനം ചെയ്തു. തങ്കച്ചന് പാച്ചേറ്റില്, പി.എ. മരളി, റ്റി.കെ. ബിജു, മനോജ്, ടോമി എബ്രഹാം, പി.എന്‍. സോമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: