ആദ്യത്തെ ബന്ധത്തിനുകാരണം പ്രശ്‌നങ്ങളോ ദുഃഖങ്ങളോ ആവാം. അതിന് ശമനം വരുമ്പോള്‍ ജീവിതത്തിന്റെ പ്രാധാന്യവും അതില്‍ നമുക്കുള്ള ഉത്തരവാദിത്വവും ക്രമേണ ബോധ്യം വരുന്നവര്‍ക്കാണ് ധര്‍മസ്‌നാനം. അതനുസരിച്ച് സ്വജീവിതത്തിലൂടെ ജീവന്റെ ഉയര്‍ച്ച ഉറപ്പാക്കാന്‍ ചില ക്രമങ്ങളനുഷ്ഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ‘ധര്‍മ്മസ്‌നാനം’ സ്വീകരിക്കാം. ആഹാരത്തിലും മറ്റ് ക്രമങ്ങളിലും ലളിതമായ ചിട്ടകളോടെ ജീവിക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നവര്‍ക്കാണ് ധര്‍മസ്‌നാനം നല്‍കുന്നത്.
















