കൊച്ചി: ഇന്ത്യക്കെതിരായ ഏകദിന മത്സരം ഉപേക്ഷിക്കുമെന്ന് വിന്‍ഡീസ് ഭീഷണി മുഴക്കി. പ്രതിഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മത്സരം ഉപേക്ഷിക്കാന്‍ വിന്‍ഡീസ് ടീമിനെ നിര്‍ബന്ധിച്ചതെന്നാണ് സൂചന. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മിലാണ് പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്.
വെസ്റ്റിന്‍ഡീസ് താരങ്ങളുമായുള്ള ചര്‍ച്ചക്കായി ബിസിസിഐ പ്രതിനിധികള്‍ കളിക്കാര്‍ താമസിക്കുന്ന മരടിലെ ഹോട്ടലില്‍ എത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിച്ചെങ്കിലും ഒടുവില്‍ ബിസിസിഐയുടെ അവസരോചിതമായ ഇടപെടലിലൂടെ തകര്‍ക്കം പരിഹരിക്കുകയും വിന്‍ഡീസ് ടീം കളിക്കാന്‍ സമ്മതിക്കുകയുമായിരുന്നു. ബിസിസിഐയും കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഏറെ നാളുകളായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. ഇതില്‍ കളിക്കാര്‍ അസംതൃപ്തരുമാണ്. ഇതേതുടര്‍ന്നാണു കളിക്കാര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
ഇത് ആദ്യമായല്ല വിന്‍ഡീസ് താരങ്ങള്‍ പ്രതിഫലത്തെച്ചൊല്ലി കളി ഉപേക്ഷിക്കാന്‍ തയ്യാറായത്. 2009-ല്‍ ഇതേ തര്‍ക്കത്തെത്തുടര്‍ന്നു ബംഗ്ലാദേശുമായുള്ള മത്സരം വിന്‍ഡീസ് കളിക്കാര്‍ ഉപേക്ഷിച്ചിരുന്നു.
















