ചങ്ങനാശേരി: വാഴപ്പള്ളി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ കഴിഞ്ഞരാത്രി മോഷണം നടന്നു. ശ്രീകോവിലിനു സമീപം തൂണില്‍ ചങ്ങലയില്‍ ബന്ധിച്ച വലിയ ഇരുമ്പുകാണിക്കവഞ്ചി മോഷ്ടാക്കള്‍ കൊണ്ടുപോയി. നവരാത്രി ഉത്സവം കഴിഞ്ഞനാള്‍ ആയതിനാല്‍ നല്ലതുക നഷ്ടപ്പെട്ടിരിക്കാമെന്നു കണക്കാക്കുന്നു. വാഹനങ്ങളുടെയും മറ്റും താക്കോല്‍കൂട്ടവും കത്തിയും സൈക്കിളും ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരിയില്‍ ഇപ്പോള്‍ മോഷണ പരമ്പര തന്നെ അരങ്ങേറുകയാണ്. പോലീസ് വേണ്ട രീതിയില്‍ പെട്രോളിങ് നടത്തുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: