നീ വളര്‍ത്തിയെടുക്കുന്ന ശക്തിയാല്‍ നിന്റെ ബലഹീനതയുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയൂ. ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ശൃംഖലയും പൊട്ടിച്ചെറിയൂ. നിസ്വാര്‍ത്ഥതയുടെ മാധുര്യത്തോടെ എല്ലാം കൊടുക്കാന്‍ പഠിക്കൂ.
നീ നില്‍ക്കുന്നിടത്തുതന്നെ പാദങ്ങള്‍ ഉറപ്പിച്ചു നില്‍ക്കൂ. നിന്റെ ഇന്ദ്രിയങ്ങളുയര്‍ത്തുന്ന കാറ്റില്‍ അല്പംപോലും ഉലയരുത്. നിന്റെ കാഴ്ചശക്തി മറ്റുള്ളവരിലുള്ള നന്മ കാണാന്‍ മാത്രം കേന്ദ്രീകരിക്കൂ. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ അല്പംപോലും അന്ധനായി പോകരുത്. നിനക്കുള്ളതെല്ലാം കൊടുക്കാന്‍ വേണ്ടിമാത്രം കൈവിടര്‍ത്തൂ.
നിന്റെ വിനയവും സമ്പൂര്‍ണ്ണമായ അര്‍പ്പണബോധവും കാഴ്ചവച്ച്, ഈശ്വരനില്‍ നിന്നും കൃപ കിട്ടാന്‍ തീവ്രമായി ആഗ്രഹിക്കുക. ഈശ്വരന്റെ മുന്നില്‍ നീ എപ്പോഴും തലകുനിച്ചുമാത്രം നില്‍ക്കൂ. ഭഗവാനാകട്ടെ നിന്റെ ഒരേ ഒരു ദൂര്‍ബല്യവും. നിന്റെ ശക്തി, ഈശ്വരനെ എല്ലാത്തിലും, എല്ലാക്കാലത്തും എല്ലാ സ്ഥലത്തും സ്‌നേഹിക്കുന്നതിലും. നിന്റെ ഒരേ ഒരു ദൗര്‍ബല്യം, ഈശ്വരന്റെ നിരന്തര സ്‌നേഹത്തിനുവേണ്ടി ആഗ്രഹിക്കുന്നതിലും സ്ഥിതിചെയ്യുന്നു.
















