Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വത്വനിരാസം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 09:05 pm IST
inSamskriti

പേരുകൊണ്ട് ഹിന്ദുവായ ഒരു കമ്മ്യൂണിസ്റ്റുകാരനോട് അയാളുടെ സ്വത്വം അന്വേഷിച്ചാല്‍ താന്‍ ഹിന്ദുവാണെന്ന കാര്യം അയാള്‍ നിഷേധിക്കും. എന്നാല്‍, ഒരു മുസ്ലീം കമ്മ്യൂണിസ്റ്റുകാരന്‍ ഒരു മടിയുമില്ലാതെ താന്‍ മുസ്ലീമാണെന്നു തുറന്നുപറയും. മനോഭാവത്തിലുള്ള ഈ വ്യതിരേകത്തിന് നിദാനമെന്ത് എന്ന് നാം അത്ഭുതം കൂറുന്നു. പലപ്പോഴും സുരക്ഷിതത്വത്തിന്റെയും അരക്ഷിതത്വത്തിന്റെയും സംഘട്ടനത്തിന്റെയും സൗകര്യത്തിന്റെയും പ്രഭവകേന്ദ്രമായ സ്വത്വത്തിന്റെ ചേതനയിലേക്കുള്ള ഒരന്വേഷണം രസകരമാണ്. ഒരുപക്ഷേ, തുടര്‍ന്നുവരുന്ന യുക്തികള്‍ ഹിന്ദുക്കളുടെ സ്വത്വപ്രതിസന്ധികള്‍ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും നിര്‍ദ്ദേശിക്കും.

ഹിന്ദുത്വത്തിന്റെ വിശാലമനസ്‌കതയും ആന്തരമായ സര്‍വ്വാശ്ലിഷ്ടമനോഭാവവും മതനിരപേക്ഷതയും സ്വത്വം അവകാശപ്പെടുന്നത് അപരാധമാണെന്ന തോന്നല്‍ ഹിന്ദുക്കള്‍ക്കുണ്ടാക്കുന്നു. മറ്റുള്ളവരെ ഒഴിവാക്കുന്നത് തെറ്റാണെന്ന ബോധം അവരുടെ തത്വചിന്തയില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു. മതപരമായ സ്വത്വം അവകാശപ്പെടുമ്പോള്‍ ഇതരമതസ്ഥതരെ ഒഴിവാക്കുകയാണ് തങ്ങള്‍ എന്ന ബോധം അവര്‍ക്കുണ്ടാകുന്നു. അങ്ങനെ അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. പരമ്പരാഗതമായിത്തന്നെ, എല്ലാ സ്വത്വ ചിഹ്നങ്ങളെയും കൊഴിച്ചുകളയാന്‍ പാകത്തില്‍ വേദാന്തം ഹിന്ദുക്കളെ പരുവപ്പെടുത്തി. ഇത് ഹിന്ദുവ്യക്തിസത്തയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അഹംബോധവിഹീനതയ്‌ക്ക് ചുറ്റുമാണ് ഹൈന്ദവതത്വചിന്ത നെയ്തുചേര്‍ക്കപ്പെട്ടിട്ടുള്ളത്. മതത്തെ തനിച്ചുവിട്ടേക്കുക.

ചില സന്യാസിമാര്‍ സ്വന്തം പേരുപോലും പറയാറില്ല. അവര്‍ ചോദിക്കും: ”ഒരു പേരില്‍ എന്തിരിക്കുന്നു? സ്വന്തം പിതൃത്വത്തെക്കുറിച്ചുപോലും സംസാരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. ഋഷികേശിലുള്ള പ്രസിദ്ധനായ ഒരു തപസ്വി സ്വന്തം അമ്മയെയും കുടുംബത്തെയും ഒഴിച്ച് മറ്റെല്ലാവരെയും സന്ദര്‍ശിക്കും. ചോദിച്ചാല്‍ അദ്ദേഹം പറയും: ” ഞാന്‍ വേദാന്തിയാണ്; സന്യാസം സ്വീകരിച്ചപ്പോള്‍ത്തന്നെ എല്ലാ സ്വത്വചിഹ്നങ്ങളെയും, ബന്ധങ്ങളെയും ഉപേക്ഷിച്ചു.” ഇത് വേദാന്തത്തെക്കുറിച്ചുള്ള ധാരണപ്പിശകാണ്.

സ്വത്വത്തെ നാം എന്തുകൊണ്ടിത്ര ഭയക്കുന്നു? സ്വത്വദീക്ഷ വളര്‍ച്ചയ്‌ക്ക് വിഘാതം സൃഷ്ടിക്കും എന്ന് ധരിക്കുന്നത് അജ്ഞതയുടെ ഫലമാണ്. സ്വത്വത്തിനപ്പുറം കടക്കുന്നതാണ് സന്യാസം. സ്വത്വാതിലംഘനമാണത്. ആ കേന്ദ്രസ്ഥിതത്വത്തില്‍നിന്നാണ് എല്ലാവരോടും തുല്യമായ സ്‌നേഹവും ഭൂതദാക്ഷിണ്യവും ഉറവെടുക്കുന്നത്. വിശ്വാശ്ലേഷകമായ വ്യക്തിസത്തയിലാണ് അവിചാല്യമായ പ്രകാശവും സമ്പന്നതയും കണ്ടെത്തേണ്ടത്. സ്വത്വത്തെ അതിശയിക്കുന്നതും സ്വത്വത്തെ നിഷേധിക്കുന്നതും വ്യത്യസ്തമാണ്. മതത്തിനേക്കാള്‍ സ്വത്വത്തെ തള്ളിപ്പറയുമ്പോള്‍ സമുദായം അവരെ അനുചരിക്കുന്നു. മതനിരപേക്ഷത മതനിഷേധമാണ് എന്ന വികലചിന്തയുമായി ബന്ധപ്പെട്ടതാണിത്.

ജാതിപരമായ സ്വത്വബോധം ചില പ്രദേശങ്ങളില്‍ മതപരമായ സ്വത്വത്തേക്കാള്‍ പ്രബലമാണ്. അപ്പോള്‍ ഒരൊറ്റ സ്വത്വവുമായി കഴിയാനുള്ള പ്രവണതയാണ് സാധാരണയായി കണ്ടുവരുന്നത്. ജാതിമതങ്ങള്‍ക്കിടയില്‍ മിക്ക ഹിന്ദുക്കളും ജാതിസ്വത്വത്തിന് മുന്‍ഗണന കല്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് തോന്നുന്നു.

ഹിന്ദുത്വത്തിന്റെ സമാന്തരങ്ങളില്ലാത്ത തത്വചിന്ത, ശാസ്ത്രീയമനോഭാവം എന്നിവയെക്കാള്‍ അതിന്റെ രോഗാതുരതകളെ അന്ധവിശ്വാസം, അസ്പൃശത, സതി എന്നിവയെ ഉയര്‍ത്തിക്കാട്ടാനാണ് മാധ്യമങ്ങള്‍ക്ക് പൊതുവെ താല്‍പര്യം. അങ്ങനെ പല നൂറ്റാണ്ടുകളായി ഹിന്ദുവിനെ ഒറ്റതിരിച്ചാക്രമിക്കല്‍ ഒരു പരിഷ്‌കാരമായി മാറിയിരിക്കുന്നു.

മാധ്യമങ്ങള്‍ ഹിന്ദുസ്വത്വത്തിന്റെ വിശേഷാധികാരം രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിനും, വിശ്വഹിന്ദുപരിഷത്തിനും കല്പിച്ചുകൊടുത്തതായി തോന്നുന്നു. ആര്‍എസ്എസിനോടുള്ള ബഹുമതി അല്ലെങ്കില്‍ അവമതി മതനിരപേക്ഷമനസ്സുകളില്‍ കോളിളക്കം സൃഷ്ടിക്കുന്നു. അതുകൊണ്ട് വളരെപ്പേര്‍ അതുമായി സംഗമിക്കാന്‍ സന്നദ്ധരല്ല. അങ്ങനെ, ഹിന്ദുസ്വത്വം കൃത്രിമവും അനാത്മാര്‍ത്ഥവുമായിത്തീര്‍ന്നിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.