മനുഷ്യനെന്തുകൊണ്ടാണ് ഇത്രയ്‌ക്കും യാതനകള്‍ അനുഭവിക്കുന്നത്! എന്തുകൊണ്ടെന്നാല്‍, അവന്റെ ജീവിതത്തില്‍ ഒച്ചപ്പാടുകളുണ്ട്; എന്നാല്‍ നിശ്ശബ്ദ സംഗീതമില്ല. എന്തുകൊണ്ടെന്നാല്‍, അവന്റെ ജീവിതത്തില്‍ ചിന്തകളുടെ ജല്‍പനങ്ങളുണ്ട്; എന്നാല്‍ ശൂന്യതയില്ല. എന്തുകൊണ്ടെന്നാല്‍, അവന്റെ ജീവിതത്തില്‍ വികാരങ്ങളുടെ ഒരു കോളിളക്കമുണ്ട്. എന്നാല്‍ സമചിത്തതയില്ല. എന്തുകൊണ്ടെന്നാല്‍, അവന്റെ ജീവിതത്തില്‍ ഭ്രാന്തമായ ഒരു പരക്കം പാച്ചിലുമുണ്ട്; എന്നാല്‍ ദിശാതീതമായ നിശ്ചലതയില്ല. എന്തിനധികം! അവന്റെ ജീവിതത്തില്‍ അവന്‍ തന്നെയാണേറെയും; എന്നാല്‍ ദൈവം! ഒട്ടുമില്ലതാനും.
















