2014- ഒക്‌ടോബര്‍ നാലിന് ജന്മഭൂമിയിലെ സംസ്‌കൃതി പംക്തിയില്‍ വന്ന ദേവീദര്‍ശനം എന്ന ലേഖനത്തെക്കുറിച്ച് വാ. ലക്ഷമണപ്രഭു എഴുതിയ അഭിപ്രായം. ലേഖനത്തില്‍- പ്ര എന്ന അക്ഷരത്തിന്റെ വ്യാഖ്യാനത്തില്‍ഞാന്‍ അവിടെ പ്രകൃതിയെക്കുറിച്ചാണ് പറഞ്ഞത്. ‘പ്ര’ യെ മാത്രം വ്യാഖ്യാനിച്ചതല്ല.
പ്ര എന്നാല്‍ ശബ്ദതാരാവലിയില്‍ ഏറ്റവും നല്ലവണ്ണം, വിശേഷേണ, പ്രകര്‍ഷം എന്നാണുള്ളത്. പ്രകര്‍ഷം എന്നാല്‍ ശ്രേഷ്ഠം, ആധിക്യം, അധികാരം എന്നിങ്ങനെയൊക്കെയാണ്.
സംസ്‌കൃത-മലയാള നിഘണ്ടു (കാണിപ്പയൂര്‍)വില്‍ പ്ര എന്നാല്‍ ആരംഭം പോക്ക്, ഉല്‍കൃഷ്ടം, തുടക്കം, ഉല്‍പ്പത്തി….. എന്നിങ്ങനെയും.
ദേവീഭാഗവതം 9-ാം സ്‌കന്ധം ആദ്യത്തെ അദ്ധ്യായത്തില്‍ പറയുന്നു.
പ്രകൃഷ്ട വാചക പ്രശ്ച-
കൃതിശ്ച സൃഷ്ടി വാചകം എന്ന്
കണ്ടിയൂര്‍ ശ്രീ മഹാദേവ ശാസ്ത്രികള്‍ പറയുന്നു.
പ്രകൃഷ്ട വാചകം താന്‍ പ്ര എന്ന് അപ്പോള്‍ ഉല്‍കൃഷ്ടമായ സൃഷ്ടിയാണ് പ്രകൃതി.
വര്‍ഷങ്ങള്‍ക്കു മുമ്പു പ്രബുദ്ധ കേരളത്തിലും പ്രകൃതി എന്നാല്‍ ഉല്‍കൃഷ്ടമായ സൃഷ്ടി എന്നാണ് സംപൂജ്യ രംഗനാഥ സ്വാമികളും പറഞ്ഞത്.
ലേഖനം ശ്രദ്ധിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും വളരെ വളരെ സന്തോഷം!
















