818. വിശ്വഭ്രമണകാരകഃ – വിശ്വത്തെ ഭ്രമണം ചെയ്യിക്കുന്നവന്‍. വിശ്വത്തിന്റെ ഭ്രമണം പ്രപഞ്ചപ്രവര്‍ത്തനത്തെ കുറിക്കുന്നു. പ്രപഞ്ച പ്രവര്‍ത്തനത്തിന്റെ പ്രചോദനം കാമമാണ്. കാമത്തിന്റെ മൂര്‍ത്ത സങ്കല്‍പമാണ് കാമന്‍. ഏതാഗ്രഹവും കാമമാണ്. കാമത്തിന്റെ രൂപത്തില്‍ കാമന്‍ ജീവികളുടെ ഉള്ളില്‍ കടന്നുകൂടുമ്പോള്‍ ആഗ്രഹസാദ്ധ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ജീവി നിര്‍ബന്ധിതനായിത്തീരും. അങ്ങനെ പ്രവര്‍ത്തിക്കുന്ന ബഹുകോടി ജീവികളുടെ പ്രവര്‍ത്തനം കൂടിചേര്‍ന്നതാണു പ്രപഞ്ചപ്രവര്‍ത്തനം. അതിന്റെ വ്യാപ്തി നമ്മുടെ സങ്കല്‍പത്തിനതീതമാണ്. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സുസ്ഥിതി എന്ന കാമം ഭഗവാനുണ്ടാകുമ്പോഴാണ് ഭഗവാന്‍ രക്ഷകനായി അവതാരങ്ങള്‍ സ്വീകരിക്കുന്നത്. നാമത്തിലെ വിശ്വഭ്രമണമെന്ന പ്രയോഗം പ്രപഞ്ചത്തിന്റെ ഉത്പത്തി, നിലനില്‍പ്, നാശം എന്നിവ ഉള്‍പ്പെടുന്നു. അവയ്‌ക്കു പ്രേരകമായിത്തീരുന്നത് ഭഗവാന്റെ കാമമാണ്.
…. തുടരും
















