ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ ശശിതരൂര്‍. ശക്തമായ പ്രസംഗമാണ് മോദി യുഎനില്‍ നടത്തിയത്. രാജ്യസ്നേഹം തുളുമ്പുന്നതും ജനാധിപത്യത്തെയും തീവ്രവാദ അന്തരീക്ഷത്തിനെതിരെയും ഉള്ള പിന്തുണ അറിയിക്കുന്നതുമാണ്. പാക്കിസ്ഥാനുള്ള മികച്ച മറുപടിയാണിതെന്നും തരൂര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തീവ്രവാദത്തിനെതിരെയും ലോക സമാധാനത്തിന് വേണ്ടിയും മോദി പ്രസംഗിച്ചു. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് തലേദിവസം ഭാരതത്തിനെതിരെ നടത്തിയ പ്രസംഗത്തിന് മികച്ച മറുപടിയും മോദി അന്ന് നല്‍കിയിരുന്നു. തീവ്രവാദത്തിന്റെ നിഴലില്‍ നിന്നും പാക്കിസ്ഥാന് പുറത്ത് വരണമെന്നും. എന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മോദി യുഎനില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: