Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കയിലും ലോകജനതയുടെ ആവേശമായി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2014, 10:41 am IST
inIndia

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍: അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദേശ രാഷ്‌ട്രത്തലവനെ കേള്‍ക്കാന്‍ ഇത്രയേറെ ആളുകള്‍ കൂടിയിട്ടില്ല. ഭാരത പ്രധാനമന്ത്രിയെ കാണാനും കേള്‍ക്കാനും ഇരുപതിനായിരത്തിലധികം പേര്‍ ഇന്നലെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലെത്തി. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങള്‍ പ്രധാനമന്ത്രി മോദിയെ വിവിധ മാധ്യമങ്ങളിലൂടെ കണ്ടു, കേട്ടു. അമേരിക്കയിലെ എന്നല്ല, ലോകത്തെമ്പാടുമുള്ള വിദേശ ഭാരതീയര്‍ക്ക് അവരുടെ അഭിമാനവും ആവേശവും ആകാശം മുട്ടിയ ദിനമായിരുന്നു ഇന്നലെ. ജന സഹസ്രം മോദി-മോദി വിളികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കാവി ജായ്‌ക്കറ്റും ക്രീം നിറത്തിലുള്ള കുര്‍ത്തയും ധരിച്ചെത്തിയ മോദി താരശോഭയില്‍ തിളങ്ങി. അമേരിക്കന്‍ ദേശീയ ഗാനം ആദ്യവും തുടര്‍ന്ന ഭാരത ദേശീയ ഗാനവും ആലപിച്ചാണ് പരിപാടി ഔപചാരികമായി തുടങ്ങിയത്.

മോദി വിളിച്ച ഭാരത് മാതാ കീജയ് ജനക്കൂട്ടം ഏറ്റു വിളിച്ചു. എന്റെ സഹോദരീ സഹോദരന്മാരെ എന്നു തുടങ്ങിയ ഹിന്ദിയിലെ പ്രസംഗത്തിന് ഓരോ വാക്യത്തിന്റെ ഇടവേളയിലും ഹര്‍ഷാരവമായിരുന്നു. 48 യുഎസ് സ്‌റ്റേറ്റില്‍നിന്നും അഞ്ച് കനേഡിയന്‍ പ്രൊവിന്‍സില്‍നിന്നുമുള്ള വിദേശ ഭാരതീയര്‍ വൈകിട്ട് 6.45-ന് ആരംഭിച്ച പരിപാടികള്‍ക്കു തുടക്കം മുതലേ എത്തിയിരുന്നു. ആഴ്ചകള്‍ക്കു മുമ്പേ ബുക്കു ചെയ്ത ലക്ഷക്കണക്കിനു പേരില്‍നിന്ന് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ തിരഞ്ഞെടുത്ത 18,000 പേര്‍ക്ക് സൗജന്യമായാണ് ടിക്കറ്റ് കൊടുത്തത്. ഇന്‍ഡോ-അമേരിക്കന്‍ കമ്മ്യൂണിറ്റി ഫെഡറേഷനാണ് സംഘാടകര്‍. ഒന്നരക്കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പരിപാടിക്കായി രണ്ടു കോടി രൂപ സ്വരൂപിച്ചിരുന്നു. 40 യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും സാക്ഷികളാകാനെത്തി.

മാഡിസണ്‍ സ്‌ക്വയറിലെ തിരിയുന്ന വേദിയില്‍ മോദി ജനാവലിയെ അഭിസംബോധന ചെയ്തു. ഭാരത സമയം 8.30-ന് ആരംഭിച്ച ആഘോഷപരിപാടികള്‍ ഭാരത സംസ്‌കാരത്തിന്റെയും ദേശപ്രേമത്തിന്റേയും ആഘോഷ പ്രകടന വേദിയായി. വിവിധ സംസ്ഥാനങ്ങളുടെ നൃത്തരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. കര്‍ണാടക സംഗീത വിദുഷിയായ കവിതാ കൃഷ്ണ മൂര്‍ത്തി ആലപിച്ച ദേശ ഭക്തിഗാനത്തിനും ഗാന്ധിഭജനും അന്തരീക്ഷത്തെ ആര്‍ദ്രവും ദിവ്യവുമാക്കി. പ്രസിദ്ധ വയലില്‍ വിദ്വാന്‍ എല്‍. സുബ്രഹ്മണ്യം വയലിന്‍ വായിച്ചു. ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ ചിത്രകാരന്‍ മോദിയുടെ ചിത്രം ലൈവായി നൈഫ് പെയിന്റിംഗില്‍ തീര്‍ത്തത് വിസ്മയമായി.

എ. ആര്‍. റഹ്മാന്റെ ജയ്‌ഹോയും വന്ദേമാതരവും മുഴങ്ങവേ വിവിധ സംസ്ഥാനങ്ങളുടെ വേഷങ്ങള്‍ ധരിച്ച നര്‍ത്തകികള്‍ നൃത്തച്ചുവടുവെച്ചു. തകിലും നാദസ്വരവും ബാന്‍ഡും ഡിജിറ്റല്‍ സംഗീതവും ചേര്‍ന്നൊരുക്കിയ നാദ വിസ്മയം വര്‍ണ്ണോത്സവത്തിനു മാറ്റുകൂട്ടി.

യുവജനങ്ങളുള്‍പ്പെടുന്ന ജനക്കൂട്ടം മോദിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയും ആരവങ്ങള്‍ മുഴക്കിയും ആഹ്ലാദം പ്രകടിപ്പിച്ചു. ഒമ്പത് ആറിന് മോദി മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ എത്തിയതോടെ ജനക്കൂട്ടം ആരവങ്ങളുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. മോദിയുടെ പ്രസംഗം തത്സമയം കൂറ്റന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പരിപാടിക്കിടയില്‍ പ്രദര്‍ശിപ്പിച്ച ഭാരത പ്രതീകങ്ങളായി വ്യക്തികളുടെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ വന്നതില്‍ സ്വാമി വിേവകാനന്ദന്റെ ചിത്രത്തെ ജനക്കൂട്ടം ആവേശാരവങ്ങളോടെ സ്വീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.