400 മീറ്റര്‍ ഓട്ടം വനിതാ വിഭാഗത്തില്‍ എം.ആര്‍.പൂവമ്മയും പുരുഷ വിഭാഗത്തില്‍ ആരോക്യ രാജീവും മെഡലുമായി
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൡ നിന്ന് ഇന്ത്യ ഇന്നലെ ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി. വനിതകീളുടെ 20 കി.മീ. നടത്തത്തില്‍ ഖുശ്ബീര്‍ ചരിത്രം കുറിച്ച് വെള്ളി മെഡല്‍ നേടിയപ്പോള്‍ മറ്റ് മെഡലുകള്‍ എം.ആര്‍. പൂവമ്മ, ആരോക്യ രാജീവ്, മഞ്ജുബാല എന്നിവര്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ആരോക്യ രാജീവ് തന്റെ ഏറ്റവും മികച്ച സമയമായ 45.92 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. സൗദി അറേബ്യയുടെ യൂസഫ് അഹമ്മദ് മസ്‌റാഹി 44.66 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കി. 45.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബഹ്‌റൈനിന്റെ അബൂബക്കര്‍ അബ്ബാസ് വെള്ളിയും നേടി. അതേസമയം ഈയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മലയാൡ താരം കുഞ്ഞുമുഹമ്മദ് 46.53 സെക്കന്റില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 400 മീറ്ററില്‍ 52.36 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് എം.ആര്‍. പൂവമ്മ വെങ്കലം നേടിയത്. കരിയറിലെ തന്റെ ഏറ്റവും മികച്ച സമയമാണ് പൂവമ്മ ഇന്നലെ കണ്ടെത്തിയത്. 51.59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബഹ്‌റൈന്റെ മുജിദാദ് അഡെകോയ സ്വര്‍ണവും 52.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വിയറ്റ്‌നാമിന്റെ ലാന്‍ ക്വാച്ച് തി വെള്ളിയും നേടി. ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ മന്‍ദീപ് കൗറിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വനിതകളുടെ ഹാമര്‍ ത്രോയില്‍ 60.47 മീറ്റര്‍ എറിഞ്ഞാണ് മഞ്ജു ബാല വെങ്കലം നേടിയത്. ആദ്യത്തെ ശ്രമത്തില്‍ തന്നെ ഈ ദൂരം കണ്ടെത്തിയ മഞ്ജുവിന്റെ ഒരു ശ്രമം പാഴായി. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്ന മഞ്ജുവിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. ചൈനയുടെ വെന്‍സ്യു ഷാങ് 77.33 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും 74.16 മീറ്റര്‍ എറിഞ്ഞ ചൈനയുടെ തശന്ന ഷെങ് വാങ് വെള്ളിയും നേടി.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ സിദ്ധാനന്ദ് തിങ്കലായ ഫൈനലിന് യോഗ്യത നേടി. രണ്ടാം ഹീറ്റ്‌സില്‍ 13.74 സെക്കന്റില്‍ അഞ്ചാമതായാണ് സിദ്ധാനന്ദ് ഫിനിഷ് ചെയ്തത്.
















