ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ടെന്നീസ് താരം യുകി ഭാംബ്രിക്ക് വെങ്കലം. പുരുഷ വിഭാഗം സിംഗിള്‍സിന്റെ സെമിഫൈനലില്‍ ജപ്പാന്റെ യോഷിഹിറ്റോ നിഷിയോക്കയോട് പരാജയപ്പെട്ടതോടെയാണ് യൂകിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
ആദ്യ സെറ്റ് വിജയിച്ച മുന്നേറിയ യുകിയുടെ പിഴവുകള്‍ മുതലെടുത്താണ് രണ്ടും മൂന്നും സെറ്റുകളില്‍ ജപ്പാന്‍ താരം വിജയിച്ചത്. സ്‌കോര്‍- 6-3, 2-6, 1-6.
















