ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ദോഷകാലം അവസാനിക്കുന്നില്ല. ഇക്കുറി സ്വന്തം തട്ടകത്തില്‍ അവര്‍ എവര്‍ട്ടനോട് സമനില വഴങ്ങി (1-1). നല്ല ഒത്തിണക്കത്തോടെ കളിച്ചിട്ടും റെഡ്സിനെ വിജയദേവത കടാക്ഷിച്ചില്ല. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷം 65-ാം മിനിറ്റില്‍ സുന്ദരമൊരു ഫ്രീ കിക്കിലൂടെ സൂപ്പര്‍ താരം സ്റ്റീവന്‍ ജെറാഡ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ജെറാഡിന്റെ ഗോള്‍ ആതിഥേയ ടീമിനെ ജയത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. പക്ഷേ, ഇഞ്ചുറി ടൈമില്‍ ഫില്‍ ജാഗിയേല്‍ക്ക ലിവറിന്റെ ഞെട്ടിച്ച് എവര്‍ട്ടന്റെ സമനില ഗോള്‍ കണ്ടെത്തി (1-1).
ചെല്‍സി ആസ്റ്റണ്‍വില്ലയെയും (3-0) മാഞ്ചസ്റ്റര്‍ സിറ്റി ഹള്ളിനെയും (4-2) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാമിനെയും (2-1) പരാജയപ്പെടുത്തി. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിയ്യാറലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തുരത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിനുവേണ്ടി ഒരു ഗോള്‍ നേടി. ലൂക്കാ മോഡ്രിച്ച് മറ്റൊരു സ്കോറര്‍.
















