Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരതക്കെതിരായ പ്രത്യേക ദൗത്യവുമായി അജിത് ഡോവല്‍ അമേരിക്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 11:28 pm IST
inIndia

ന്യൂദല്‍ഹി: ആഗോളതലത്തിലുള്ള ഭീകരവാദ ശക്തികള്‍ക്കെതിരായ പ്രത്യേക ദൗത്യവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍ അമേരിക്കയില്‍. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനസംഘത്തില്‍ വിദേശകാര്യമന്ത്രിക്കു പുറമേയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അജിത്കുമാര്‍ ഡോവലാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായും നടത്തുന്ന കൂടിക്കാഴ്ചകള്‍ നരേന്ദ്രമോദി അമേരിക്കയില്‍ നിന്നും മടങ്ങിയ ശേഷവും തുടരും. ഒക്ടോബര്‍ 4വരെ ഡോവല്‍ അമേരിക്കയിലുണ്ടാകും. ഐസിസ്, അല്‍ ഖ്വയ്ദ ഭീകരര്‍ക്കെതിരായ സംയുക്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് അജിത് ഡോവലിന്റെ ലക്ഷ്യം. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സൂപ്പര്‍ സ്‌പൈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നയാളാണ് ഡോവല്‍.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജയിംസ് ആര്‍ ക്ലാപ്പര്‍, രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ഒ ബ്രണ്ണന്‍, എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോര്‍ണി എന്നിവരുമായി അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തും. ഭാരതത്തില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോവലിന്റെ ശ്രമം. പടിഞ്ഞാറന്‍ ഏഷ്യയില്‍ 7 മില്യണ്‍ ഭാരതീയരാണ് ജീവിക്കുന്നത്. ഐസിസിന്റെ സ്വാധീനമേഖലകളില്‍ കഴിയുന്ന ഇവരെ ഭീകരസംഘടനകള്‍ സ്വാധീനിക്കാതിരിക്കാനുള്ള ശ്രമം ഭാരത സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഐസിസ്, അല്‍ ഖ്വയ്ദ എന്നീ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരു രാഷ്‌ട്രങ്ങളും പരസ്പരം കൈമാറുകയെന്ന ധാരണയിലേക്ക് ഡോവല്‍ നടത്തുന്ന ചര്‍ച്ചകള്‍ എത്തിയേക്കും. സുന്നി മുസ്ലീം യുവാക്കള്‍ ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത് തടയുകയെന്ന ലക്ഷ്യമാണ് ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുള്ളത്. സൈബര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഇന്റര്‍നെറ്റില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനും അമേരിക്കന്‍ സഹായം ആവശ്യമാണ്. ഇന്‍ര്‍നെറ്റ് കമ്പനികള്‍ കൂടുതലും അമേരിക്കന്‍ ഉടമസ്ഥതയിലായതിനാലാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ സഹായം തേടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.