മൊഹാലി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി ക്രിക്കറ്റില്‍ സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം കേപ് കോബ്രാസിന് ജയം. ബാര്‍ബഡോസ് ട്രൈഡെന്റ്‌സിനെയാണ് കോബ്രാസ് തോല്‍പ്പിച്ചത്. സൂപ്പര്‍ ഓവറില്‍ കോബ്രാസ് 11 റണ്‍സ് സ്‌കോര്‍ ചെയ്തു. ബാര്‍ബഡോസ് 10 റണ്‍സിലൊതുങ്ങി.
നേരത്തെ, ജൊനാതന്‍ കാര്‍ട്ടര്‍ (111 നോട്ടൗട്ട്), ദില്‍ഷന്‍ മുനവീര (42) എന്നിവരുടെ ബലത്തില്‍ ബാര്‍ബഡോസ് ട്രൈഡെന്റ്‌സ് 8ന് 174 റണ്‍സ് പടുത്തുയര്‍ത്തി. കോബ്രാസും 5ന് 174 എന്ന സ്‌കോറില്‍ എത്തിനിന്നു. ഹാഷിം ആംല (59), റിച്ചാര്‍ഡ് ലെവി (39) എന്നിവര്‍ കോബ്രാസിന്റെ മുഖ്യ റണ്‍വേട്ടക്കാര്‍. ജീവന്‍ മെന്‍ഡിസ് ബാര്‍ബഡോസിനുവേണ്ടി 4 വിക്കറ്റ് പിഴുതു.
















