സന്ദീപ് സെജ്‌വാൾ മെഡലുമായി
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തിലും ഇന്ത്യ കാര്യമായ നേട്ടങ്ങള്‍ കൊയ്തില്ല. എങ്കിലും ഒരു വെള്ളിയും വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി. ഒരു സ്വര്‍ണവും രണ്ടുവെള്ളിയും 14 വെങ്കലവുമടക്കം 17 മെഡലുകളോടെ ഇന്ത്യയിപ്പോള്‍ ഏറെ പിന്നിലാണ്. മെഡല്‍ വേട്ടയില്‍ ഡബിള്‍ സെഞ്ച്വറിയോട് അടുക്കുന്ന ചൈന (179) ഒന്നാംസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. 31 സ്വര്‍ണമുള്ള ആതിഥേയ രാജ്യം ദക്ഷിണ കൊറിയ രണ്ടാമന്‍. 30 കനകപ്പതക്കങ്ങള്‍ കൊയ്ത ജപ്പാന്‍ മൂന്നാമതും. ഇന്ത്യ പതിനാറാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഷൂട്ടിംഗ് പുരുഷ വിഭാഗത്തിലെ 25 ഫയര്‍ പിസ്റ്റളില്‍ വിജയ കുമാറും തമാംഗ് പെംബയും ഗുര്‍പ്രീത് സിംഗും ചേര്‍ന്ന ടീം നേടിയ വെള്ളി മെഡലും പുരുഷന്‍മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ്് സ്‌ട്രോക്കില്‍ സന്ദീപ് സെ്ജവാളിന്റെ വെങ്കലവുമാണ് ഇന്നലെ ഇന്ത്യയുടെ മാനംകാത്ത്.
സ്‌ക്വാഷില്‍ രണ്ടു വെള്ളികള്‍ ഉറപ്പിക്കാനും ഇന്ത്യയ്‌ക്കു സാധിച്ചു, പുരുഷ വനിതാ ടീമുകള്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഉസ്‌ബെക്കിസ്ഥാന്റെ സന്‍ജാര്‍ ഫായിസിവിനെയും സാബിനി ഷാരിപ്പോവയെയും തോല്‍പ്പിച്ച സാനിയ മിര്‍സ- സാകേത് മൈനേനിയും മൂന്നാംവട്ടത്തിലെത്തി. പുരുഷ ഡബിള്‍സില്‍ സനം സിങ്ങും സാകേത് സായിയും
സാനിയ മിര്‍സ മത്സരത്തിനിടെ
സൗദി അറേബ്യന്‍ സഖ്യത്തെ വീഴ്‌ത്തി (6-0, 6-1). വനിതാ ജബിള്‍സില്‍ സാനിയ- പ്രതാന ഗുലാബ്രോ കൂട്ടുകെട്ടും കുതിച്ചു. ബോക്‌സിങ്ങില്‍ കുല്‍ദീപ് സിങ് (81 കിലോഗ്രം) ക്വാര്‍ട്ടറിലെത്തി. ശിവ് ഥാപ്പയും (56 കിലോഗ്രാം) അവസാന എട്ടില്‍ ഇടം ഉറപ്പിച്ചതും ഇന്ത്യയുടെ നല്ല ഫലങ്ങളില്‍പ്പെടുന്നു.
നീന്തല്‍ പുരുഷന്‍മാരുടെ 1500 മീറ്ററിന്റെ ഹീറ്റ്‌സില്‍ സൗരവ് സാംഗ്‌വേക്കര്‍ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അമ്പെയ്‌ത്തില്‍ പുരുഷ റിക്കര്‍വ് ടീം ഹോങ്കോങ്ങിനോട് 5-3ന് തോല്‍വിയേറ്റിവാങ്ങി. വനിതകളുടെ ഇതേ ഇനത്തിന്റെ സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീം ഇന്ത്യയെ മറികടന്നു (6-0). അമ്പെയ്്ത്ത് വനിതകളുടെ റിക്കര്‍വ് വിഭാഗത്തിന്റെ ക്വാര്‍ട്ടറില്‍ ലക്ഷ്മിറാണി മാജി പുറത്തേക്ക് വഴിതേടുകയും ചെയ്തു.
ഷൂട്ടിംഗ് വ്യക്തിഗത വിഭാഗങ്ങളില്‍ വിജയകുമാര്‍ അടക്കമുള്ളവര്‍ നിറംകെട്ടു. ടെന്നീസില്‍ അങ്കിത റൈന- ദിവിജ് ശരണും ചേര്‍ന്ന മിക്‌സഡ് ഡബിള്‍സ് ടീം രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ ജോടിയോടു മുട്ടുകുത്തി (4-6, 2-6). ബോക്‌സിങ്ങില്‍ അമൃത്പ്രീത് സിങ് പ്രീ- ക്വാര്‍ട്ടറില്‍ പുറത്തായി.
ദക്ഷിണ കൊറിയയുടെ പാര്‍ക്ക് നമഹ്‌യോങ്ങാണ് അമൃത്പ്രീതിനെ ഇടിച്ചൊതുക്കിയത് (2-1). അഖില്‍ കുമാറും മുന്നോട്ടുപോയില്ല.
പ്രീ-ക്വാര്‍ട്ടറില്‍ ഫിലിപ്പൈന്‍സിന്റെ ചാര്‍ളി സുവാരസ് അഖിലിന്റെ വഴിമുടക്കി. വോളിബോള്‍ പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഇറാനു മുന്നില്‍ ഇന്ത്യയ്‌ക്ക് അടിതെറ്റി.
















