ഇഞ്ചിയോണ്‍: ചൈനയുടെ ഒളിംപിക് ചാമ്പ്യന്‍ സൗ ലുലു വെയ്റ്റ്ലിഫ്റ്റിംഗില്‍ പുതു ചരിത്രം സൃഷ്ടിച്ചു.
വനിതകളുടെ (75 കിലോഗ്രാം) വിഭാഗത്തില്‍ ലുലു ആകെ ഉയര്‍ത്തിയത് 334 കിലോ. റഷ്യയുടെ താനിയ കഷ്റിനയുടെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തുന്ന പ്രകടനം. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ മാത്രം ലുലു 192 കിലോ എടുത്തുയര്‍ത്തി. എതെങ്കിലുമൊരു വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഭാരം ഉയര്‍ത്തുന്ന വനിതയും ലുലു തന്നെ.
കഷ്റിനയുടെ (190) ലോക റെക്കോര്‍ഡ് അതോടെ പഴങ്കഥ. ഏറെക്കുറെ ഒറ്റയാന് പ്രകടനത്തിന് സാക്ഷ്യംവഹിച്ച മത്സരത്തില്‍ ലുലു അനായാസമാണ് ചൈനയ്ക്കുവേണ്ടി സ്വര്‍ണം ഉറപ്പിച്ചത്.
















