ഇഞ്ചിയോണ്‍: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയ്‌ക്ക് കണ്ണീരിന്റെ തുടര്‍ക്കഥകള്‍. പി.വി. സിന്ധുവിന് പിന്നാലെ സൂപ്പര്‍ താരം സൈന നെവാളും മെഡല്‍ വഴിയില്‍ ഇടറിവീണു. പുരുഷന്‍മാരില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പി. കശ്യപും കെ. ശ്രീകാന്തും പുറത്തായി.
ഏറെ പ്രതീക്ഷപുലര്‍ത്തിയ തുടക്കത്തിനുശേഷം ചൈനനയുടെ വാങ് യിഹാനോടായിരുന്നു ക്വാര്‍ട്ടറില്‍ സൈന തോല്‍വി സമ്മതിച്ചത്, സ്‌കോര്‍: 21-18, 9-21, 7-21. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലി ചോങ് വെയ്യോട് കശ്യപ് സുല്ലിട്ടു (21-12, 21-11). ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹൊ ശ്രീകാന്തിനെ മടക്കിയയച്ചയാള്‍ (21-19, 11-21, 18-21).
















