ബോക്‌സിംഗ് 64 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മനോജ്കുമാറും ജപ്പാന്റെ മസാത്‌സുഗു
കവാച്ചിയും ഏറ്റുമുട്ടുന്നു
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സില്‍ ഇന്ത്യക്ക് സമ്മിശ്ര ദിനം. പുരുഷന്മാരുടെ 64 കി.ഗ്രാം വിഭാഗത്തില്‍ മനോജ് കുമാര്‍ ജപ്പാന്റെ മസാത്‌സുഗു കവാച്ചിയോട് (2-0)പരാജയപ്പെട്ടപ്പോള്‍ 49 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ദേവേന്ദ്രോസിംഗിന് പ്രീ ക്വാര്‍ട്ടറിലേക്ക് വാക്കോവര്‍ ലഭിച്ചു.
ബ്രസീലിയന്‍ ജഡ്ജിയുടെ മനോജ്കുമാറിനും മസാത്‌സുഗു കവാച്ചിക്കും തുല്യപോയിന്റ് ലഭിച്ചപ്പോള്‍ ബ്രിട്ടീഷ്, അള്‍ജീയന്‍ റഫറിമാരുടെ വിലയിരുത്തലില്‍ കവാച്ചിക്ക് രണ്ട് പോയിന്റ് അധികം ലഭിച്ചു.
കുവൈത്തിന്റെ അല്‍ബത്താലി ഫഹദ് എത്താത്തതിനെ തുടര്‍ന്നാണ് പ്രാഥമിക റൗണ്ടില്‍ ദേവേന്ദ്രോയ്‌ക്ക് വാക്കോവര്‍ ലഭിച്ചത്.
















