ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യക്ക് മുന്നേറ്റം. പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി, സനം സിംഗ് എന്നിവര്‍ വിജയിച്ചു.
വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്ന, ഡബിള്‍സില്‍ ശ്വേതാ റാണാ-ഋഷിക സുന്കുര സഖ്യവും വിജയം സ്വന്തമാക്കി.
നാലാം സീഡായ യൂകി ഭാംബ്രി ഖത്തറിന്റെ ജാബോര്‍ അല്‍ മുതാവയെ 6-1, 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ 10-ാം സീഡ് സനം സിംഗ് കുവൈറ്റിന്റെ അബ്ദുള്‍ഹമീദ് അല്ഷാറ്റിയെ 6-1, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി.
മൂന്നാം റൗണ്ടില്‍ കൊറിയയുടെ ചുംഗ് ഹിയോണാണ് സനം സിംഗിന്റെ എതിരാളി. യൂകി ഭാംബ്രി ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ രുംഗ്കാറ്റുമായി മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടും.
















