ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ മത്സരത്തില്‍ ഒത്തുകളി നടന്നതായി സംശയം. ഇതുമായി ബന്ധപ്പെട്ട് സ്വിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെറ്റിംഗ് അനാലിസിസ് കമ്പനി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് വ്യക്തമായ ക്രമകേടുകള്‍ നടന്നിട്ടുണ്ടെന്ന സംശയം പുറത്തു വന്നത്.
ഒ.സി.എ വിഷയത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഒത്തുകളി ആരോപണം എഎഫ്‌സിയുമായും ഫിഫയുമായും ഒത്തുചേര്‍ന്നായിരിക്കും അന്വേഷിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഒത്തുകളി നടത്തിയെന്ന് സംശിയിക്കുന്ന ടീമുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിലവില്‍ വൈകി ഗോളുകള്‍ പിറന്ന മത്സരങ്ങളാണ് നിരീക്ഷിച്ചു വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
















